---
title: "അഞ്ചുതെങ്ങിലെ ഐസ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു"
english_title: " Anchuthengu Ice Plant Gas Leak Worker Died Sharafuddeen Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383761/anchuthengu-ice-plant-gas-leak-worker-died-sharafuddeen"
published_at: "2026-09-22T10:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab207832d395_anchuthengu-ice-plant-gas-leak-worker-died-sharafuddeen.jpg"
keywords: ["Anchuthengu Ice Plant", "Gas Leak Death", "Trivandrum Medical College", "Industrial Accident"]
---

# അഞ്ചുതെങ്ങിലെ ഐസ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **അഞ്ചുതെങ്ങിലെ ഐസ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു. കൊല്ലം മീനാട് സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.

## Article Content

**തിരുവനന്തപുരം: **അഞ്ചുതെങ്ങിലെ ഐസ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു. കൊല്ലം മീനാട് സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.

ഇക്കഴിഞ്ഞ ഒമ്പതാം തീയതി ജോലിക്കിടെ ഷറഫുദ്ദീന് കടുത്ത ശർദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയായിരുന്നു. പ്ലാന്റിൽ ചോർന്ന വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷറഫുദ്ദീന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറി.

English Summary:

A worker at an ice plant in Anchuthengu, Thiruvananthapuram, died after inhaling toxic gas. The deceased is Sharafuddeen from Meenad, Kollam. He had suffered severe vomiting and dizziness while at work on the 9th and was under treatment at Thiruvananthapuram Medical College Hospital. Inhalation of leaked gas from the plant is suspected to be the cause of death. Body was handed over to relatives after postmortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383761/anchuthengu-ice-plant-gas-leak-worker-died-sharafuddeen)