---
title: "വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വീടിന് മുന്നിൽ മണിക്കൂറുകളോളം കാത്തിരുന്ന് യുവതി"
english_title: "Indian Cricketer Vipraj Nigam Faces Sexual Assault Allegation from Hyderabad Woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383750/vipraj-nigam-sexual-assault-allegation-hyderabad-woman"
published_at: "2026-09-22T08:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1f5607696a_vipraj-nigam-sexual-assault-allegation-hyderabad-woman.jpg"
keywords: ["Vipraj Nigam", "Indian Cricket", "Sexual Assault Allegation", "Hyderabad Woman"]
---

# വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വീടിന് മുന്നിൽ മണിക്കൂറുകളോളം കാത്തിരുന്ന് യുവതി

> **Lead Summary:** ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗിക പീഡന ആരോപണവുമായി ഹൈദരാബാദ് സ്വദേശിയായ യുവതി. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമംഗമായ വിപ്രജ് നിഗം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

## Article Content

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗിക പീഡന ആരോപണവുമായി ഹൈദരാബാദ് സ്വദേശിയായ യുവതി. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമംഗമായ വിപ്രജ് നിഗം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

വിപ്രജിനെ കാണണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിപ്രജിന്റെ ഉത്തർപ്രദേശിലെ ബരാബങ്കിയിലുള്ള വീടിന് മുന്നിൽ യുവതി മണിക്കൂറുകളോളം കുത്തിയിരുന്നു.

തുടർന്ന് വിപ്രജിന്റെ പിതാവ് യുവതിയോട് ഫോണിൽ സംസാരിക്കുകയും ഒരാഴ്ചയ്ക്ക് ശേഷം വിപ്രജിനോട് ഫോണിൽ സംസാരിക്കാമെന്ന് ഉറപ്പുനൽകിയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തർക്കത്തിനില്ലെന്നും വിപ്രജിനെ കാണാൻ വേണ്ടി മാത്രമാണ് വന്നതെന്നും യുവതി പറയുന്നു.

2025 ജൂലായിൽ നോയിഡയിലെ ഹോട്ടലിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അതേസമയം നിഗമും യുവതിയും നേരത്തെ തന്നെ പൊലീസിൽ പരാതികൾ നൽകിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു.

2025 നവംബർ എട്ടിന് വിവിധ മൊബൈൽ നമ്പരുകളിൽ നിന്ന് വിളിച്ച് വ്യാജകേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് വിപ്രജ് പരാതി നൽകിയത്. തുടർന്ന തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് യുവതിയും പരാതി നൽകി.

സ്പിൻ ബൗളറും ലോവർ മിഡിൽ ഓർഡർ ബാറ്ററുമാണ് 22കാരനായ നിഗം. ഉത്തർപ്രദേശിനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന താരം 19 മത്സരങ്ങളിൽ നിന്ന് 36.07 ശരാശരിയിൽ 13 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

**English Summary:**

A Hyderabad-based woman has alleged that Indian cricketer Vipraj Nigam sexually assaulted her after promising marriage. She reportedly waited for hours outside Nigam’s house in Barabanki, Uttar Pradesh, seeking to meet him. National media reports said Nigam’s father spoke to her by phone and assured her that she could speak to Nigam after a week. The woman said she had come only to meet him. She alleges that the incident occurred at a Noida hotel in July 2025. Nigam and the woman had reportedly filed separate police complaints earlier. Nigam had complained about alleged threats to implicate him in a false case, while the woman subsequently filed a sexual exploitation complaint.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383750/vipraj-nigam-sexual-assault-allegation-hyderabad-woman)