---
title: "കുടയെടുക്കാൻ മറക്കണ്ട! സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു"
english_title: " Kerala Rain Alert Yellow Alert South North Districts Low Pressure Bay Of Bengal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383748/kerala-rain-alert-yellow-alert-low-pressure-bay-of-bengal"
published_at: "2026-09-22T08:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1f39ecb8d4_kerala-rain-alert-yellow-alert-low-pressure-bay-of-bengal.jpg"
keywords: ["Kerala Rain Alert", "Yellow Alert Kerala", "Low Pressure Bay Of Bengal", "Kerala Weather Update"]
---

# കുടയെടുക്കാൻ മറക്കണ്ട! സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: (https://truevisionnews.com/**) സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സെപ്റ്റംബർ 25 വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് അറിയിപ്പ്.

## Article Content

**തിരുവനന്തപുരം: (https://truevisionnews.com/**) സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സെപ്റ്റംബർ 25 വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് അറിയിപ്പ്.

ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ലെങ്കിലും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

**വിവിധ ജില്ലകളിലെ യെല്ലോ അലേർട്ട് പ്രഖ്യാപനം:**

നാളെ (മഴ മുന്നറിയിപ്പ്): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

മറ്റന്നാൾ (സെപ്റ്റംബർ 24): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് ബാധകമായിരിക്കും.

മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കുമായി നിലനിൽക്കുന്ന ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് സമീപം എത്താനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കൂടാതെ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിന്റെ ഫലമായാണ് കേരളത്തിൽ മഴ വീണ്ടും സജീവമാകുന്നത്.

English Summary:

Rain is likely to strengthen again in Kerala from tomorrow due to a well-marked low pressure over the Bay of Bengal. Yellow alert has been issued for Thiruvananthapuram, Kollam and Pathanamthitta tomorrow and for Malappuram, Kozhikode, Wayanad, Kannur and Kasaragod on the 24th. No alert today. The low pressure over central west and adjoining central east Bay of Bengal is expected to intensify into a depression and then deep depression and move towards North Andhra Pradesh and South Odisha coasts by September 23 morning. A cyclonic circulation over central Tamil Nadu and a trough extending to southeast Arabian Sea will bring light to moderate rain till September 25 with isolated heavy rain, thunderstorms and winds up to 30-40 kmph.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383748/kerala-rain-alert-yellow-alert-low-pressure-bay-of-bengal)