---
title: "കേരളത്തിലെ യു.ഡി.എഫ് ജനപക്ഷത്തല്ല, ജനവിരുദ്ധരുടെ പക്ഷത്ത് - എം.വി. ജയരാജൻ"
english_title: "UDF Kerala Not Pro People Anti People Stand MV Jayarajan CITU Leader Power Cut Women Security Pension KCEU State Conference"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383719/udf-kerala-not-pro-people-anti-people-mv-jayarajan-citu-kceu-rally-kozhikode-beach"
published_at: "2026-09-21T21:57:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab15b4acc0c4_udf-kerala-not-pro-people-anti-people-mv-jayarajan-citu-kceu-rally-kozhikode-beach.jpg"
keywords: ["MV Jayarajan", "KCEU State Conference", "CITU Leader", "Kozhikode News"]
---

# കേരളത്തിലെ യു.ഡി.എഫ് ജനപക്ഷത്തല്ല, ജനവിരുദ്ധരുടെ പക്ഷത്ത് - എം.വി. ജയരാജൻ

> **Lead Summary:** കോഴിക്കോട്: മൂന്ന് മാസം കൊണ്ടുതന്നെ കേരളത്തിലെ സർക്കാർ ജനവിരുദ്ധ നിലപാടുമായാണ് മുന്നോട്ടുപോകുന്നതെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സി.ഐ.ടി.യു നേതാവ് എം.വി. ജയരാജൻ പറഞ്ഞു. 10 വർഷത്തിനുശേഷം പവർകട്ട് വീണ്ടും തിരിച്ചെത്തി.

## Article Content

കോഴിക്കോട്: മൂന്ന് മാസം കൊണ്ടുതന്നെ കേരളത്തിലെ സർക്കാർ ജനവിരുദ്ധ നിലപാടുമായാണ് മുന്നോട്ടുപോകുന്നതെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സി.ഐ.ടി.യു നേതാവ് എം.വി. ജയരാജൻ പറഞ്ഞു. 10 വർഷത്തിനുശേഷം പവർകട്ട് വീണ്ടും തിരിച്ചെത്തി.

**

സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി. സഹകരണ ബാങ്ക് ജീവനക്കാർ കുറ്റമറ്റ രീതിയിൽ കൊടുത്തിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ നിർത്തലാക്കാൻ പോവുകയാണെന്നും എം.വി. ജയരാജൻ പറഞ്ഞു.

സഹകരണ മേഖലയിലെ ജീവനക്കാരുടെ കരുത്തുറ്റ സംഘടനയായ കെ.സി.ഇ.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ജയരാജൻ. സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദ അധ്യക്ഷത വഹിച്ചു.

സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ, ദേശീയ സെക്രട്ടറി, കെ.സി.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ, ട്രഷറർ പി.എസ്. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.സി.ഇ.യു സംസ്ഥാന സെക്രട്ടറി എം.കെ. ശശി സ്വാഗതവും ഇ. സുനിൽകുമാർ നന്ദിയും പറഞ്ഞു.

തുടർന്ന് കണ്ണൂർ ഷെരീഫ് നയിക്കുന്ന സ്റ്റാർ ബാൻഡ് കോഴിക്കോട് മെഗാ മ്യൂസിക്കൽ ലൈവ് സംഗീത പരിപാടിയും അരങ്ങേറി.

English Summary:**

CITU leader MV Jayarajan said within three months Kerala government proved it is moving forward with anti-people stand and UDF in Kerala is not pro-people but on side of anti-people. He said after 10 years power cut returned again, women security pension stopped, social security pension which cooperative bank employees were giving flawlessly going to be stopped. He was inaugurating maha rally held at Kozhikode beach as part of KCEU state conference, strong organization of cooperative sector employees. State president PM Waheeda presided, CITU state president TP Ramakrishnan, national secretary, KCEU state general secretary NK Ramachandran, treasurer PS Jayachandran spoke. KCEU state secretary MK Sashi welcomed and E Sunilkumar thanked. Then mega musical live program by Star Band led by Kannur Shareef also held at Kozhikode.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383719/udf-kerala-not-pro-people-anti-people-mv-jayarajan-citu-kceu-rally-kozhikode-beach)