---
title: "ജോലി കഴിഞ്ഞ് മടങ്ങവേ കാർ പാലത്തിലിടിച്ചു; ഇൻഡിഗോ എയർ ഹോസ്റ്റസിന് ദാരുണാന്ത്യം"
english_title: "Mumbai Indigo Cabin Crew Woman Dies Road Accident Borivali Western Express Highway Kaynoor Mistry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383700/mumbai-indigo-cabin-crew-woman-dies-road-accident-borivali-mira-road"
published_at: "2026-09-21T18:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab12903b3556_mumbai-indigo-cabin-crew-woman-dies-road-accident-borivali-mira-road.jpg"
keywords: ["Indigo Cabin Crew Death", "Borivali East Road Accident", "Mumbai Indigo Cabin Crew Death", "Indigo Staff Car Accident"]
---

# ജോലി കഴിഞ്ഞ് മടങ്ങവേ കാർ പാലത്തിലിടിച്ചു; ഇൻഡിഗോ എയർ ഹോസ്റ്റസിന് ദാരുണാന്ത്യം

> **Lead Summary:** മുംബൈ: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇൻഡിഗോ കാബിൻ ക്യൂവായ യുവതി വാഹനാപകടത്തിൽ മരിച്ചു. മിറ റോഡ് സ്വദേശി കയ്നൂർ മിസ്ത്രി ആണ് മരിച്ചത്. മുംബൈയിലെ ബൊറിവാലി ഈസ്റ്റിൽ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്.

## Article Content

മുംബൈ: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇൻഡിഗോ കാബിൻ ക്യൂവായ യുവതി വാഹനാപകടത്തിൽ മരിച്ചു. മിറ റോഡ് സ്വദേശി കയ്നൂർ മിസ്ത്രി ആണ് മരിച്ചത്. മുംബൈയിലെ ബൊറിവാലി ഈസ്റ്റിൽ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്.

പരുക്കേറ്റ കയ്നൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 5.45നായിരുന്നു സംഭവം.

കാർ ഡ്രൈവർ വിജയ് ഖോസെ (25) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ തലയ്ക്കു ഗുരുതര പരുക്കേറ്റ കയ്നൂർ മരണത്തിനു കീഴടങ്ങുകയായിരുന്നു. ജീവനക്കാരെ ജോലിക്കെത്തിക്കാനും തിരികെ വിടാനുമായി ഇൻഡിഗോ ഏർപ്പെടുത്തിയ മയൂർഷ് ടൂർസ് ആൻഡ് ട്രാവൽസിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.

സംഭവസമയത്ത് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടായിരുന്നില്ല എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഡ്രൈവർക്കെതിരെ അമിതവേഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

**English Summary:**

Indigo cabin crew woman died in road accident while returning after duty in Mumbai. Deceased identified as Kaynoor Mistry (32), native of Mira Road. Accident occurred on Friday at Western Express Highway in Borivali East, car lost control and hit bridge railing at 5.45 am Friday. She was admitted to hospital with injuries but died during treatment with serious head injury. Driver Vijay Khose (25) escaped without injuries. Car belonged to Mayursh Tours and Travels arranged by Indigo for staff pick up and drop. Police confirmed driver was not drunk at time of incident, but case registered against driver including sections for over-speeding.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383700/mumbai-indigo-cabin-crew-woman-dies-road-accident-borivali-mira-road)