---
title: "കൈകൂപ്പി അപേക്ഷിച്ചിട്ടും വിട്ടില്ല; ഒരുമിച്ച് യാത്ര ചെയ്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ആൾക്കൂട്ടം ആക്രമിച്ചു, ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം, മൂന്നു പേർ പിടിയിൽ"
english_title: "Bihar Jamui Class 10 Students Mob Attack Girl Molestation Attempt Three Arrested Video Viral Rahul Gandhi Reaction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383671/bihar-jamui-class10-students-mob-attack-girl-molestation-attempt-three-arrested"
published_at: "2026-09-21T15:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0ffbe2be15_bihar-jamui-class10-students-mob-attack-girl-molestation-attempt-three-arrested.jpg"
keywords: ["Students Mob Attack", "Bihar Girl Molestation Attempt", "Crime News"]
---

# കൈകൂപ്പി അപേക്ഷിച്ചിട്ടും വിട്ടില്ല; ഒരുമിച്ച് യാത്ര ചെയ്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ആൾക്കൂട്ടം ആക്രമിച്ചു, ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം, മൂന്നു പേർ പിടിയിൽ

> **Lead Summary:** പട്ന: ബിഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ആൾക്കൂട്ടം ആക്രമിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ.

## Article Content

പട്ന: ബിഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ആൾക്കൂട്ടം ആക്രമിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ.

വിദ്യാർഥികളെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാജ്യവ്യാപമായി വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പൊലീസ് അന്വേഷണം വേഗത്തിലാക്കിയത്.

ബിഹാറിലെ ജാമുയി നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പത്താംക്ലാസ് വിദ്യാർഥികളാണ് അക്രമത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരം കോച്ചിങ് ക്ലാസ് കഴിഞ്ഞ് ജാമുയി-ലഖിസരായ് റോഡിലൂടെ സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് അക്രമാസക്തരായ ഒരു കൂട്ടം ആളുകൾ വിദ്യാർഥികളെ പിടിച്ചു വച്ചത്.

ആൺകുട്ടിയെ മർദിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിഡിയോയാണ് പുറത്തുവന്നത്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായി അപലപിച്ചു. ഈ പുരുഷന്മാർക്ക് ഇങ്ങനെ പെരുമാറാൻ ആരാണ് അവകാശം നൽകിയത്? ഇത് പുരുഷാധിപത്യമാണ്, പൊലീസ് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

**English Summary:**

Three arrested in connection with mob attack on Class 10 boy and girl students in Jamui, Bihar, and attempt to molest girl. Video of attack widely circulated on social media, triggered nationwide protest, after which police expedited investigation. Victims are Class 10 students of private school in Jamui town. On Saturday evening after coaching class while returning on scooter through Jamui-Lakhisarai Road, group of aggressive people detained them. Video shows boy being beaten and attempt to molest girl. Opposition leader Rahul Gandhi strongly condemned incident, asking who gave these men right to behave like this, calling it patriarchy and demanding police take swift action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383671/bihar-jamui-class10-students-mob-attack-girl-molestation-attempt-three-arrested)