---
title: "മഴ വീണ്ടും കലിതുള്ളിയെത്തുന്നു...! അടുത്ത മൂന്ന് നാൾ അതിതീവ്ര മഴയെന്ന് പ്രവചനം, ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് "
english_title: "Kerala Rain Alert Today Yellow Alert In 8 Districts Fishing Ban Warning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383659/kerala-rain-alert-yellow-alert-8-districts-fishing-ban"
published_at: "2026-09-21T14:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0efb927af4_kerala-rain-alert-yellow-alert-8-districts-fishing-ban.jpg"
keywords: ["Kerala Rain Alert", "Yellow Alert", "Kerala Weather", "Fishing Ban"]
---

# മഴ വീണ്ടും കലിതുള്ളിയെത്തുന്നു...! അടുത്ത മൂന്ന് നാൾ അതിതീവ്ര മഴയെന്ന് പ്രവചനം, ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് 

> **Lead Summary:** ** **സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

## Article Content

** **സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് അലേർട്ട് ബാധകമായിട്ടുള്ളത്. മറ്റ് ജില്ലകളിൽ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെങ്കിലും, മറ്റന്നാൾ മുതൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കൂടാതെ, സോമാലിയ തീരത്തോടും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും, ചില വേളകളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

English Summary:

Heavy rain warning in Kerala today. Yellow alert has been declared in 8 districts from Thiruvananthapuram to Thrissur - Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Thrissur and Idukki. No rain warning in other districts today, but strong rain is expected for three days starting day after tomorrow. The IMD has warned fishermen not to go for fishing along Kerala-Karnataka-Lakshadweep coasts today and tomorrow due to strong winds up to 55 kmph and rough weather. Strong winds up to 65 kmph are also expected off Somalia coast and southwest Arabian Sea.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383659/kerala-rain-alert-yellow-alert-8-districts-fishing-ban)