---
title: "ഗുജറാത്തിൽ കനത്ത മഴ; ക്ഷേത്ര ദർശനത്തിന് പോയ ഭക്തർ അരുവിയിൽ കുടുങ്ങി; 35 പേരെ രക്ഷപ്പെടുത്തി, കാണാതായ അഞ്ച് പേർക്കായുള്ള തെരച്ചിൽ തുടരുന്നു"
english_title: "Gujarat Temple Devotees Trapped In Stream 35 Rescued 5 Missing Heavy Rain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383650/gujarat-temple-devotees-trapped-stream-heavy-rain-rescue"
published_at: "2026-09-21T13:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0ea3d4a1c6_gujarat-temple-devotees-trapped-stream-heavy-rain-rescue.jpg"
keywords: ["Gujarat Rain", "Temple Devotees Trapped", "Gujarat Flood", "Girnar Forest"]
---

# ഗുജറാത്തിൽ കനത്ത മഴ; ക്ഷേത്ര ദർശനത്തിന് പോയ ഭക്തർ അരുവിയിൽ കുടുങ്ങി; 35 പേരെ രക്ഷപ്പെടുത്തി, കാണാതായ അഞ്ച് പേർക്കായുള്ള തെരച്ചിൽ തുടരുന്നു

> **Lead Summary:** **അഹമ്മദാബാദ്: **ഗുജറാത്തിൽ കനത്ത മഴ തുടരുന്നതിനിടയിൽ ഇന്ദ്രേശ്വർ ആത്മേശ്വർ മഹാദേവ ക്ഷേത്ര ദർശനത്തിന് പോയ ഭക്തർ അരുവിയിൽ കുടുങ്ങി. കുട്ടികളടക്കം നാൽപത് പേരടങ്ങുന്ന സംഘമാണ് അരുവിയിൽ അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്.

## Article Content

**അഹമ്മദാബാദ്: **ഗുജറാത്തിൽ കനത്ത മഴ തുടരുന്നതിനിടയിൽ ഇന്ദ്രേശ്വർ ആത്മേശ്വർ മഹാദേവ ക്ഷേത്ര ദർശനത്തിന് പോയ ഭക്തർ അരുവിയിൽ കുടുങ്ങി. കുട്ടികളടക്കം നാൽപത് പേരടങ്ങുന്ന സംഘമാണ് അരുവിയിൽ അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്.

ഇതുവരെ സംഘത്തിലെ മുപ്പത്തിയഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായാണ് അധികൃതർ വ്യക്തമാക്കുന്നത്. കാണാതായ അഞ്ച് പേർക്കായുള്ള തീവ്രമായ തിരച്ചിൽ പുരോഗമിക്കുകയാണ്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ശക്തമായ ഒഴുക്കിൽപ്പെട്ട് ഭക്തർക്ക് പുറത്തേക്ക് കടക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുക്കുകയായിരുന്നു.

ജുനഗഡിലെ ഗിർനാർ വനമേഖലയിൽ പെട്ടെന്നുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മലയോര പാതയിലെ അരുവിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുകയും വെള്ളച്ചാട്ടം പോലെ വെള്ളം ഒഴുകിയെത്തുകയും ചെയ്തത്. ജുനഗഡിലെ ഇന്ദ്രേശ്വർ പ്രദേശത്തിനടുത്ത് ഗിർനറിലെ ഘാംഘോർ കാടുകളിലാണ് പുരാതനമായ ഈ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞദിവസം ഉച്ചയോടെ പെയ്ത കനത്ത മഴയെ തുടർന്ന് കാട്ടിൽ നിന്ന് പുറത്തേക്കുള്ള വഴി പൂർണ്ണമായും തടസ്സപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ലൈഫ് ജാക്കറ്റുകളും കയറുകളും ഉപയോഗിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെത്തിക്കാനുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

English Summary:

Amid heavy rains in Gujarat, a group of 40 devotees including children who went for darshan at Indreshwar Atmeshwar Mahadev Temple got trapped in a stream after a flash flood. 35 people have been rescued while search is on for 5 missing persons. The incident occurred in Girnar forest area of Junagadh when sudden rain caused strong water flow, raising water levels in the stream on the way to the temple. Forest department and fire force teams carried out rescue operations using life jackets and ropes.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383650/gujarat-temple-devotees-trapped-stream-heavy-rain-rescue)