---
title: "മല്ലുപ്രീമിയം പെയ്ഡ് ഗ്രൂപ്പ് വഴി അശ്ലീല വീഡിയോ വിറ്റ് പണം സമ്പാദിച്ചു; കെഎസ്‌യു നേതാവ് ഉൾപ്പെട്ട കേസിൽ പ്രതി വീണ്ടും റിമാൻഡിൽ"
english_title: "KSU Leader Morph Video Case Accused Sanish Remanded Again Probe Expands"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383605/morph-video-case-ksU-leader-accused-remanded-mallu-premium-group"
published_at: "2026-09-21T09:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0a5a308bf2_morph-video-case-ksU-leader-accused-remanded-mallu-premium-group.jpg"
keywords: ["Morph Video Case", "KSU Leader Sreehari", "Mallu Premium Group", "Cyber Crime Kerala"]
---

# മല്ലുപ്രീമിയം പെയ്ഡ് ഗ്രൂപ്പ് വഴി അശ്ലീല വീഡിയോ വിറ്റ് പണം സമ്പാദിച്ചു; കെഎസ്‌യു നേതാവ് ഉൾപ്പെട്ട കേസിൽ പ്രതി വീണ്ടും റിമാൻഡിൽ

> **Lead Summary:** **കൊച്ചി : **കെഎസ്‌യു നേതാവടങ്ങുന്ന സംഘം** **വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോ നിർമിച്ച കേസിൽ കസ്റ്റഡിയിലായിരുന്ന പ്രതിയെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ ബികോം വിദ്യാർത്ഥിയായ സനീഷിനെയാണ് കോടതി റിമാൻഡ് ചെയ്തത്.

## Article Content

**കൊച്ചി : **കെഎസ്‌യു നേതാവടങ്ങുന്ന സംഘം** **വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോ നിർമിച്ച കേസിൽ കസ്റ്റഡിയിലായിരുന്ന പ്രതിയെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ ബികോം വിദ്യാർത്ഥിയായ സനീഷിനെയാണ് കോടതി റിമാൻഡ് ചെയ്തത്.

പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ, 'മല്ലുപ്രീമിയം' പെയ്ഡ് ഗ്രൂപ്പിലെ ചില അംഗങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ തെളിവുകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

തുടർന്ന് പെയ്ഡ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ ആദ്യം അറസ്റ്റിലായ തൃക്കാക്കര ഭാരതമാത കോളേജിലെ കെഎസ്‌യു നേതാവ് എസ്. ശ്രീഹരി ഉൾപ്പെടെയുള്ളവർ ചേർന്ന് തയാറാക്കിയ അശ്ലീല ദൃശ്യങ്ങൾ വിറ്റ് സനീഷ് പണം സമ്പാദിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ശ്രീഹരിക്കും സനീഷിനും പുറമെ ഈ അശ്ലീല വീഡിയോ നിർമാണ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ടെലിഗ്രാമിൽ നിന്ന് ഔദ്യോഗികമായ വിശദമായ മറുപടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

English Summary:

In the case of morphing photos of female students and teachers into obscene videos involving a KSU leader, the accused in custody, Sanish, a BCom student of Mavelikkara IHRD College, was remanded again by the court. Police have reportedly got more details about Mallu Premium paid group members from his mobile phone. The obscene visuals allegedly created by Thrikkakara Bharata Mata College KSU leader S Sreehari and others were sold by Sanish for money. Probe is expanding to other members of the racket and police are awaiting detailed reply from Telegram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383605/morph-video-case-ksU-leader-accused-remanded-mallu-premium-group)