---
title: "വീട്ടുമുറ്റത്ത് മരണഭീതി! വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ കൈവിരൽ കടിച്ചെടുത്ത് തെരുവുനായ"
english_title: "Stray Dog Bites Off Class 6 Student Finger In Kilimanoor Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383601/stray-dog-bites-off-student-finger-kilimanoor-thiruvananthapuram-new"
published_at: "2026-09-21T08:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0a25653b2f_stray-dog-bites-off-student-finger-kilimanoor-thiruvananthapuram.jpg"
keywords: ["Stray Dog Attack", "Thiruvananthapuram", "Dog Bite", "SAT Hospital"]
---

# വീട്ടുമുറ്റത്ത് മരണഭീതി! വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ കൈവിരൽ കടിച്ചെടുത്ത് തെരുവുനായ

> **Lead Summary:** **കിളിമാനൂർ (തിരുവനന്തപുരം): **കിളിമാനൂരിൽ** **സഹോദരനുമൊത്തു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറാം ക്ലാസ് വിദ്യാർഥിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു. ഗുരുതരമായി പരുക്കേറ്റ ശരണിനെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ചെടുത്ത വിരലുമായി കടന്ന നായയ്ക്കായി പരിസരവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടിച്ചെടുത്ത വിരലും കണ്ടെത്താനായിട്ടില്ല.

## Article Content

**കിളിമാനൂർ (തിരുവനന്തപുരം): **കിളിമാനൂരിൽ** **സഹോദരനുമൊത്തു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറാം ക്ലാസ് വിദ്യാർഥിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു. ഗുരുതരമായി പരുക്കേറ്റ ശരണിനെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ചെടുത്ത വിരലുമായി കടന്ന നായയ്ക്കായി പരിസരവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടിച്ചെടുത്ത വിരലും കണ്ടെത്താനായിട്ടില്ല.

പുളിമാത്ത് പഞ്ചായത്ത് പുല്ലയിൽ വാർഡ് കൊടുവഴന്നൂർ മൊട്ടലുവിള ചരുവിള വീട്ടിൽ രാജു– അഞ്ജു ദമ്പതികളുടെ മകനാണു ശരൺ. കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിലെ വിദ്യാർഥിയാണ്. വീട്ടുമുറ്റത്തേക്ക് കുരച്ചുകൊണ്ട് ഓടിക്കയറിയ നായ ശരണിനെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ശരണിന്റെ വലതുകയ്യിലെ മോതിരവിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. ഓടിമാറിയതിനാൽ ഇളയ സഹോദരൻ രക്ഷപ്പെട്ടു.

നിലവിളികേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും നായ ഓടിപ്പോയി. ശരണിന്റെ ഇടതുകാലിന്റെ തുടയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സമീപപ്രദേശത്തെ വളർത്തുമൃഗങ്ങളെയും നായ കടിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു.

English Summary:

A Class 6 student, Sharan (11), suffered serious injuries after a stray dog bit off half of his ring finger while he was playing in his courtyard with his younger brother in Koduvezhannoor, Pulimath Panchayat, Kilimanoor, Thiruvananthapuram. The boy fell down during the attack and also sustained deep wounds on his left thigh. He is admitted to SAT Hospital. The dog fled with the bitten finger and could not be traced despite search by locals.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383601/stray-dog-bites-off-student-finger-kilimanoor-thiruvananthapuram-new)