---
title: "അപ്രതീക്ഷിത മഴ കനിഞ്ഞു; കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക വിരാമമിട്ട് കെഎസ്ഇബി"
english_title: "KSEB No Power Restrictions Today As Rain Brings Relief Consumption Drops"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383599/kseb-no-power-cut-today-rain-relief-consumption-drops"
published_at: "2026-09-21T08:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0a0b4e1299_kseb-no-power-cut-today-rain-relief-consumption-drops.jpg"
keywords: ["KSEB", "Power Cut Kerala", "Electricity Consumption", "Kerala Rain", "Load Shedding"]
---

# അപ്രതീക്ഷിത മഴ കനിഞ്ഞു; കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക വിരാമമിട്ട് കെഎസ്ഇബി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മഴയെത്തയത് ആശ്വാസമായതോടെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നില്ലെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി) വ്യക്തമാക്കി. മഴ പെയ്തതിനെ തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടായതായും പീക്ക് ടൈമിലെ ആവശ്യകത കുറഞ്ഞതായും കെ.എസ്.ഇ.ബി അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മഴയെത്തയത് ആശ്വാസമായതോടെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നില്ലെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി) വ്യക്തമാക്കി. മഴ പെയ്തതിനെ തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടായതായും പീക്ക് ടൈമിലെ ആവശ്യകത കുറഞ്ഞതായും കെ.എസ്.ഇ.ബി അറിയിച്ചു.

ആവശ്യമായ തോതിൽ വൈദ്യുതി ലഭ്യമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കാനായത്. ഉച്ചയ്ക്ക് 12.45 വരെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്ന് രേഖപ്പെടുത്തിയതിൽ വച്ച് പരമാവധി കൂടിയ വൈദ്യുതി ഉപഭോഗം 4560 മെഗാവാട്ട് മാത്രമാണ്. കഴിഞ്ഞ 20 ദിവസത്തിനിടയിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കേണ്ടി വരാത്ത നാലാമത്തെ ദിവസമാണിത്. സെപ്റ്റംബർ ഒന്നു മുതൽ 20 വരെയുള്ള ദിവസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഏറ്റവും കുറവ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയ ദിവസം കൂടിയാണിതെന്നും കെ.എസ്.ഇ.ബി കൂട്ടിച്ചേർത്തു.

അതേസമയം, മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

English Summary:

KSEB said power restrictions were not needed today as rain brought slight relief and reduced electricity consumption. Peak time demand also decreased and sufficient power availability helped avoid cuts till 12.45 pm. Today's maximum consumption was 4560 MW, the lowest between September 1 and 20, and the fourth day in 20 days without restrictions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383599/kseb-no-power-cut-today-rain-relief-consumption-drops)