---
title: "കൗൺസിലിങ്ങിനിടെ അധ്യാപകരോട് വെളിപ്പെടുത്തൽ; സ്കൂൾ വിദ്യാർഥിനിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ യുവാവ് അറസ്റ്റിൽ"
english_title: "31-Year-Old Arrested in Sexual Assault Case Involving Minor School Student in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383587/minor-school-student-sexual-assault-case-riyaz-khan-arrested-vellarada"
published_at: "2026-09-21T06:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab08452806ce_minor-school-student-sexual-assault-case-riyaz-khan-arrested-vellarada.jpg"
keywords: ["Sexual Assault Case", "POCSO Case", "Kerala Crime News"]
---

# കൗൺസിലിങ്ങിനിടെ അധ്യാപകരോട് വെളിപ്പെടുത്തൽ; സ്കൂൾ വിദ്യാർഥിനിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ യുവാവ് അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമക്കേസിൽ പ്രതിയായ യുവാവിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. പ്രാവച്ചമ്പലം പള്ളിച്ചൽ വീട്ടിൽ റിയാസ് ഖാൻ ആണ് അറസ്റ്റിലായത്.

## Article Content

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമക്കേസിൽ പ്രതിയായ യുവാവിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. പ്രാവച്ചമ്പലം പള്ളിച്ചൽ വീട്ടിൽ റിയാസ് ഖാൻ ആണ് അറസ്റ്റിലായത്.

ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിന് ശേഷം സ്കൂൾ വിദ്യാർഥിനി കൗൺസിലിങ്ങിനിടെ അധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് പുറത്തറിയുന്നത്.

തുടർന്ന് ബന്ധപ്പെട്ട അധികൃതർ വെള്ളറട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാറിന്‍റെ നിർദേശപ്രകാരം വെള്ളറട എസ്ഐ മനോജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രാവച്ചമ്പലത്തുനിന്ന് പ്രതിയെ പിടികൂടിയത്.

സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അനിൽ കുമാർ, ഷിനു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

**English Summary:**

Vellarada Police arrested 31-year-old Riyaz Khan of Pravachambalam in a sexual assault case involving a minor school student. Police said the incident allegedly occurred a year ago and came to light when the student disclosed the matter to teachers during counselling. Authorities subsequently informed Vellarada Police. A team led by SI Manoj, under the direction of Circle Inspector Sreekumar, arrested the accused from Pravachambalam. Civil Police Officers Anil Kumar and Shinu were also part of the team. The accused was produced before court and remanded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383587/minor-school-student-sexual-assault-case-riyaz-khan-arrested-vellarada)