---
title: "നിലമ്പൂർ ചോക്കാടിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; രണ്ട് പേർ മരിച്ചു, തിരച്ചിൽ തുടരുന്നു"
english_title: "Two Dead in Flash Flood at Nilambur Chokkad, Search Operation Continues"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383581/two-dead-flash-flood-nilambur-chokkad"
published_at: "2026-09-20T21:59:00+05:30"
category: "Malappuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab00c42484a6_two-dead-flash-flood-nilambur-chokkad.jpg"
keywords: ["Nilambur Flash Flood", "Chokkad", "Kottappuzha", "Malappuram"]
---

# നിലമ്പൂർ ചോക്കാടിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; രണ്ട് പേർ മരിച്ചു, തിരച്ചിൽ തുടരുന്നു

> **Lead Summary:** **മലപ്പുറം: **നിലമ്പൂർ ചോക്കാട് പൂക്കോട്ടുംപാടം കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ രണ്ട് പേർ മരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി.കെ. നഗറിൽ അപകടമുണ്ടായത്. നിരവധി സന്ദർശകർ ഉണ്ടായിരുന്ന സമയത്ത് പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. അപകടത്തിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. രാത്രി വൈകിയും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

## Article Content

**മലപ്പുറം: **നിലമ്പൂർ ചോക്കാട് പൂക്കോട്ടുംപാടം കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ രണ്ട് പേർ മരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി.കെ. നഗറിൽ അപകടമുണ്ടായത്. നിരവധി സന്ദർശകർ ഉണ്ടായിരുന്ന സമയത്ത് പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. അപകടത്തിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. രാത്രി വൈകിയും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

ഞായറാഴ്ചയായതിനാൽ നിരവധി പേരാണ് പ്രദേശം കാണാനും പുഴയിൽ കുളിക്കാനുമായി എത്തിയിരുന്നത്. പുഴയിൽ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുവഴി വലിയ ദുരന്തം ഒഴിവാക്കാനായതായാണ് വിവരം.

മരിച്ചവരിൽ ഒരാളുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ടിൽ നിന്നും രണ്ടാമത്തെയാളുടേത് ആന്റണിക്കാട് അയനിക്കുണ്ട് ഭാഗത്തുനിന്നുമാണ് കണ്ടെത്തിയത്. പാറക്കെട്ടുകളിൽ ഇടിച്ച് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.

കരുവാരകുണ്ട് സ്വദേശി റഹീം (35), മാങ്ങാടൻ ബസ് ഉടമയായ കോട്ടക്കൽ മാങ്ങാടൻ അനസ് (27), കൂടെയുണ്ടായിരുന്ന പ്രായമായ ഒരാൾ, വണ്ടൂർ സ്വദേശി സജാദ് (23), വണ്ടൂർ ചെട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ. കോളനി വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിത എന്നിവരെ കാണാതായതായി റിപ്പോർട്ടിൽ പറയുന്നു.

ചേക്കാട് സ്വദേശികളായ ആറംഗ സംഘത്തിൽ രണ്ട് പേർ നീന്തി രക്ഷപ്പെടുകയും പുഴയിൽ കുടുങ്ങിയ നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയും ചെയ്തതായി വിവരം. പുറ്റമണ്ണ ഞാറകണ്ടൻ നൗഷാദ് (37), കരുവാരകുണ്ട് പുന്നക്കാട് തച്ചുപറമ്പൻ ഷബീർ ബാബു (40), വണ്ടൂർ എലിയക്കോടൻ മുഹമ്മദ് സദുറുൽ (21), കോട്ടക്കുന്ന് കുപ്പനത്ത് ഫർഹാൻ (23), വണ്ടൂർ ചെട്ടിയറമ്മൽ ചാലാർ മിർദ്ദ (39), പുളിയങ്ങോട് നെല്ലിശേരി ഫിറോസ് (43) എന്നിവർ രക്ഷപ്പെട്ടതായി റിപ്പോർട്ടിലുണ്ട്.

നിലമ്പൂർ ഡിവൈഎസ്പി റഫീഖിന്റെ നേതൃത്വത്തിൽ കാളികാവ്, പൂക്കോട്ടുംപാടം പോലീസ് സബ് ഇൻസ്‌പെക്ടർമാരായ വി. മനോജ് കുമാർ, അബ്ദുൾ കരീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചക്കിക്കുഴി വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ദിവാകരനുണ്ണിയും സംഘവും നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.

**
**

**English Summary:**

Two people died in a sudden flash flood at Kottappuzha in Chokkad, Nilambur, Malappuram, on Sunday evening. The incident occurred around 5 pm at T.K. Nagar, a local tourist spot, when floodwater suddenly surged while many visitors were present. Search operations continued into the night under the leadership of the fire and rescue services, police and forest department. Local residents also took part in rescue efforts. Authorities and panchayat representatives reached the spot and coordinated the ongoing operations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383581/two-dead-flash-flood-nilambur-chokkad)