---
title: "'പറഞ്ഞറിയിക്കാനാവാത്ത അഭിമാനവും സന്തോഷവും', ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് വിദർശയെ മന്ത്രി ടി. സിദ്ദീഖ് വീട്ടിലെത്തി അഭിനന്ദിച്ചു"
english_title: "Asian Games Medallist Vidhrsha K Vinod Honoured By Minister T Siddique"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383569/vidhrsha-k-vinod-asian-games-minister-t-siddique-visit"
published_at: "2026-09-20T17:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aafc84ba3e1d_vidhrsha-k-vinod-asian-games-minister-t-siddique-visit.jpg"
keywords: ["Vidarsha K Vinod", "Asian Games Shooting Silver", "Minister T Siddique", "Thiruvambady Kozhikode"]
---

# 'പറഞ്ഞറിയിക്കാനാവാത്ത അഭിമാനവും സന്തോഷവും', ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് വിദർശയെ മന്ത്രി ടി. സിദ്ദീഖ് വീട്ടിലെത്തി അഭിനന്ദിച്ചു

> **Lead Summary:** **കോഴിക്കോട്: **ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് ഇനത്തിൽ വെള്ളിമെഡൽ നേടി ചരിത്രനേട്ടം സ്വന്തമാക്കിയ മലയാളി താരം വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് നേരിലെത്തി അഭിനന്ദിച്ചു. കോഴിക്കോട് തിരുവമ്പാടി താമ്പലമണ്ണയിലെ വിദർശയുടെ വീട്ടിലെത്തിയാണ് മന്ത്രി സന്തോഷവും അഭിനന്ദനങ്ങളും അറിയിച്ചത്.

## Article Content

**കോഴിക്കോട്: **ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് ഇനത്തിൽ വെള്ളിമെഡൽ നേടി ചരിത്രനേട്ടം സ്വന്തമാക്കിയ മലയാളി താരം വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് നേരിലെത്തി അഭിനന്ദിച്ചു. കോഴിക്കോട് തിരുവമ്പാടി താമ്പലമണ്ണയിലെ വിദർശയുടെ വീട്ടിലെത്തിയാണ് മന്ത്രി സന്തോഷവും അഭിനന്ദനങ്ങളും അറിയിച്ചത്.

വിദർശയെ വീഡിയോ കോളിലൂടെ വിളിച്ച് മന്ത്രി അഭിനന്ദനങ്ങൾ നേർന്നു. പറഞ്ഞറിയിക്കാൻ കഴിയുന്നതിലധികം സന്തോഷവും അഭിമാനവുമാണ് വിദർശയുടെ നേട്ടത്തിലൂടെ നാടിനുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിദർശയുടെ തുടർന്നുള്ള യാത്രയിൽ ജോലി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആവശ്യമായ പിന്തുണ സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് ഇനത്തിൽ വെള്ളിമെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്രനേട്ടമാണ് വിദർശ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചാലുങ്കൽ വിനോദിന്റെയും അനിതയുടെയും മകളായ വിദർശയുടെ നേട്ടം കേരളത്തിന് അഭിമാനകരമായ മുഹൂർത്തമാണെന്ന് മന്ത്രി പറഞ്ഞു.

വിദർശയെ ഈ നേട്ടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പിന്തുണ നൽകിയ മാതാപിതാക്കളെയും മന്ത്രി അഭിനന്ദിച്ചു. കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സന്തോഷം പങ്കുവെച്ച് മധുരം വിതരണം ചെയ്ത ശേഷമാണ് മന്ത്രി മടങ്ങിയത്.

English Summary:

Minister T Siddique visited Asian Games shooting silver medallist Vidhrsha K Vinod at her residence in Thampalamanna, Thiruvambadi, Kozhikode, to congratulate her on her historic achievement. He assured government support for her future career and employment, praising her parents and sharing sweets with the family.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383569/vidhrsha-k-vinod-asian-games-minister-t-siddique-visit)