---
title: " കണ്ണീരിൽ കുതിർന്ന് നാട്....! റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം"
english_title: "Hyderabad 3 Year Old Boy Dies After Hit By Car While Crossing Road CCTV"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383565/hyderabad-3-year-old-boy-dies-car-hits-crossing-road-cctv"
published_at: "2026-09-20T16:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aafbbe20aa19_hyderabad-3-year-old-boy-dies-car-hits-crossing-road-cctv.jpg"
keywords: ["Hyderabad Accident", "Child Death Hyderabad", "Road Accident CCTV", "LB Nagar Police"]
---

#  കണ്ണീരിൽ കുതിർന്ന് നാട്....! റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** **ഹൈദരാബാദ്: **റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. ഹൈദരാബാദ് മൻസൂറാബാദ് വെങ്കടേശ്വര കോളനിയിൽ കഴിഞ്ഞ മാസം സെപ്റ്റംബർ 13-നാണ് നാടിനെ നടുക്കിയ ഈ അപകടം നടക്കുന്നത്. ബി. ലക്കി എന്ന കുട്ടിയാണ് അപകടത്തിൽ മരിച്ചത്.

## Article Content

**ഹൈദരാബാദ്: **റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. ഹൈദരാബാദ് മൻസൂറാബാദ് വെങ്കടേശ്വര കോളനിയിൽ കഴിഞ്ഞ മാസം സെപ്റ്റംബർ 13-നാണ് നാടിനെ നടുക്കിയ ഈ അപകടം നടക്കുന്നത്. ബി. ലക്കി എന്ന കുട്ടിയാണ് അപകടത്തിൽ മരിച്ചത്.

ഈ ദാരുണ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രദേശത്ത് നിന്ന് പുറത്തുവന്നിട്ടുണ്ട്. കുട്ടി ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒറ്റയ്ക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കാറിടിച്ചത്. വേഗത്തിലെത്തിയ കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

റോഡിൽ കുട്ടി നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാതെ പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുട്ടിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടി ഇതിനകം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എൽ.ബി. നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. കാർ ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യക്കുമാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

English Summary:

A three-year-old boy, B Lucky, died after being hit by a car while trying to cross the road alone in Mansoorabad Venkateswara Colony, Hyderabad on September 13. Shocking CCTV visuals captured the accident. The driver reportedly failed to notice the small child on the road. The boy was rushed to hospital but could not be saved. LB Nagar Police have registered a case against the driver for rash driving and culpable homicide not amounting to murder.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383565/hyderabad-3-year-old-boy-dies-car-hits-crossing-road-cctv)