---
title: "ലോട്ടറി ടിക്കറ്റിന്റെ പണം ചോദിച്ചതിന് ക്രൂരത! ബാർബർ ഷോപ്പ് തൊഴിലാളി ലോട്ടറി വിൽപ്പനക്കാരനെ കത്രികകൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചു"
english_title: "Paravur Lottery Seller Stabbed With Scissors Over Debt One Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383564/paravur-lottery-seller-stabbed-scissors-debt-one-arrested-new"
published_at: "2026-09-20T16:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aafba1c064ba_paravur-lottery-seller-stabbed-scissors-debt-one-arrested.jpg"
keywords: ["Lottery Seller Attack", "Kerala Crime", "Scissors Stabbing", "Paravur Police", "ARREST"]
---

# ലോട്ടറി ടിക്കറ്റിന്റെ പണം ചോദിച്ചതിന് ക്രൂരത! ബാർബർ ഷോപ്പ് തൊഴിലാളി ലോട്ടറി വിൽപ്പനക്കാരനെ കത്രികകൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചു

> **Lead Summary:** **പറവൂർ: **കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്റെ പണം ചോദിച്ചതിന് ലോട്ടറി വിൽപ്പനക്കാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ചേന്ദമംഗലം തെക്കുംപുറം പോട്ടശ്ശേരിയിൽ സുമേഷ് ആണ് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പറവൂർ തെക്കുംപുറം ആറുകണ്ടത്തിൽ എ.ആർ. രാജേഷിനെ പൊലീസ് പിടികൂടി.

## Article Content

**പറവൂർ: **കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്റെ പണം ചോദിച്ചതിന് ലോട്ടറി വിൽപ്പനക്കാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ചേന്ദമംഗലം തെക്കുംപുറം പോട്ടശ്ശേരിയിൽ സുമേഷ് ആണ് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പറവൂർ തെക്കുംപുറം ആറുകണ്ടത്തിൽ എ.ആർ. രാജേഷിനെ പൊലീസ് പിടികൂടി.

കഴിഞ്ഞ മാസം ഓഗസ്റ്റ് 11-നാണ് കേസിനാസ്പദമായ ആക്രമണം നടക്കുന്നത്. ബാർബർ ഷോപ്പ് തൊഴിലാളിയായ രാജേഷ് പലതവണയായി വാങ്ങിയ ലോട്ടറി ടിക്കറ്റുകളുടെ വകയിൽ 3,300 രൂപ സുമേഷിന് നൽകാനുണ്ടായിരുന്നു. ഈ കുടിശ്ശിക തുക ആവശ്യപ്പെട്ടുകൊണ്ട് സുമേഷ് രാജേഷിന്റെ വീടിന് സമീപത്തെത്തിയിരുന്നു.

അവിടെവെച്ച് പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നുണ്ടായ വിരോധത്തിൽ പ്രകോപിതനായ രാജേഷ് വീട്ടിൽ നിന്ന് കത്രികയെടുത്ത് സുമേഷിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. നെഞ്ചിലും പുറത്തും കത്രികകൊണ്ട് കുത്തേറ്റ സുമേഷിന് ഗുരുതരമായി പരിക്കേറ്റു.

ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പിടികൂടാനായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ രാജേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

In Paravur, a lottery seller was stabbed with scissors over a debt of Rs 3,300. Sumesh (49) from Chendamangalam was attacked by Rajesh (58), a barber shop worker, on August 11 after Sumesh asked for pending lottery ticket money near Rajesh's house. Sumesh sustained injuries to chest and back. Rajesh fled but was later arrested by police and remanded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383564/paravur-lottery-seller-stabbed-scissors-debt-one-arrested-new)