---
title: "  ഇതൊന്ന് ശ്രദ്ധിക്കണേ...! ടൂറിനിടയിൽ സെൽഫിയും റീൽസും വേണ്ട; കർണാടകയിൽ കോളേജ് വിദ്യാർത്ഥികൾക്ക് കടുത്ത വിലക്ക്"
english_title: "Karnataka Government Bans Selfies Reels During College Study Tours New Guidelines Issued"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383522/karnataka-bans-selfies-reels-college-study-tours-guidelines"
published_at: "2026-09-20T10:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf634296de6_karnataka-bans-selfies-reels-college-study-tours-guidelines.jpg"
keywords: ["College Study Tour", "Karnataka Government Order", "Selfie Ban", "Education News"]
---

#   ഇതൊന്ന് ശ്രദ്ധിക്കണേ...! ടൂറിനിടയിൽ സെൽഫിയും റീൽസും വേണ്ട; കർണാടകയിൽ കോളേജ് വിദ്യാർത്ഥികൾക്ക് കടുത്ത വിലക്ക്

> **Lead Summary:** **ബംഗളൂരു: **പഠനയാത്രകളിലെ അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ രംഗത്ത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കോളേജ് ടൂറുകളിൽ സെൽഫിയെടുക്കുന്നതും സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കുന്നതും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു.

## Article Content

**ബംഗളൂരു: **പഠനയാത്രകളിലെ അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ രംഗത്ത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കോളേജ് ടൂറുകളിൽ സെൽഫിയെടുക്കുന്നതും സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കുന്നതും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു.

കൂടാതെ, പഠനയാത്രകളുടെ ദൈർഘ്യം പരമാവധി അഞ്ച് ദിവസമായി ചുരുക്കണമെന്നും ഉത്തരവിലുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപ് വിദ്യാർത്ഥികൾക്ക് ആവശ്യമായ ബോധവൽക്കരണം നൽകണമെന്നും, വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം അധ്യാപകർക്കായിരിക്കുമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ട്രെക്കിങ്, നീന്തൽ തുടങ്ങിയ സാഹസിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ അധ്യാപകരുടെ സാന്നിധ്യം കർശനമാക്കിയിട്ടുണ്ട്. ടൂർ പോകുന്നതിന് മുൻപ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്മതപത്രങ്ങൾ പ്രൊപ്പോസലിനൊപ്പം സമർപ്പിക്കേണ്ടതാണ്. അനുമതി ലഭിച്ചുകഴിഞ്ഞാൽ യാതൊരു കാരണവശാലും യാത്രാ പദ്ധതികളിൽ മാറ്റം വരുത്താൻ പാടില്ല.

പ്രൊപ്പോസലിൽ ഉൾപ്പെടുത്താത്ത യാതൊരു സ്ഥലങ്ങളിലേക്കും പിന്നീട് യാത്ര തിരിക്കാൻ അനുവാദമില്ല. വനങ്ങൾ, കുത്തനെയുള്ള കുന്നുകൾ, നദികൾ, കടൽത്തീരങ്ങൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ അപകടസാധ്യതയേറിയ സ്ഥലങ്ങളിലേക്കാണ് യാത്രയെങ്കിൽ കൃത്യമായ സുരക്ഷാ മുൻകരുതലുകൾ മുൻകൂട്ടി സ്വീകരിച്ചിരിക്കണം.

മഴക്കാലത്ത് ടൂറുകൾ സംഘടിപ്പിക്കരുതെന്ന് കർശനമായ നിർദ്ദേശമുണ്ട്. യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതത് പ്രദേശങ്ങളിലെ പ്രാദേശിക പൊലീസിനെ മുൻകൂട്ടി അറിയിക്കണം. കൂടാതെ, യാത്രയോടൊപ്പം കുറഞ്ഞത് ഒരു സ്ഥിരം അധ്യാപകനെങ്കിലും ഉണ്ടായിരിക്കണം. ആകെ അനുവദിനീയമായ അധ്യാപകരുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിൽ രണ്ട് അധ്യാപികമാരും ഒരു ഗ്രൂപ്പ് ഡി വനിതാ ജീവനക്കാരിയും ഉണ്ടായിരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

English Summary:

Karnataka government has banned selfies and social media reels during college study tours citing safety reasons. The Higher Education Department ordered that tours be limited to five days, teachers must ensure student safety, permission from education department and consent letters are mandatory, and risky locations require prior safety arrangements. No tours during monsoon.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383522/karnataka-bans-selfies-reels-college-study-tours-guidelines)