---
title: "കണ്ണീരിൽ കുളിർന്ന് ഗണേശോത്സവം; ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം"
english_title: "Mumbai Lalbaug Ganesh Chaturthi Celebration Electrocution Two Dead Including 8 Year Old Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383518/mumbai-lalbaug-ganesh-chaturthi-electrocution-two-dead-girl"
published_at: "2026-09-20T09:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf5c776d073_mumbai-lalbaug-ganesh-chaturthi-electrocution-two-dead-girl.jpg"
keywords: ["Lalbaug Ganesh Festival", "Electrocution Death", "Mumbai Ganesh Chaturthi"]
---

# കണ്ണീരിൽ കുളിർന്ന് ഗണേശോത്സവം; ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

> **Lead Summary:** **മുംബൈ: **മുംബൈ ലാൽബാഗിൽ വിനായക ചതുർത്ഥി ആഘോഷത്തിനിടെയുണ്ടായ വൈദ്യുതാഘാതത്തിൽ എട്ടുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർ ദാരുണമായി മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാലാചൗക്കി ദത്താറാം ലാഡ് മാർഗിലെ കാലാചൗക്കി വിഭാഗ് സാർവജനിക ഉത്സവ് മണ്ഡലിന് സമീപം ഇന്ന് പുലർച്ചെ 2:20 ഓടെയായിരുന്നു അപകടം.

## Article Content

**മുംബൈ: **മുംബൈ ലാൽബാഗിൽ വിനായക ചതുർത്ഥി ആഘോഷത്തിനിടെയുണ്ടായ വൈദ്യുതാഘാതത്തിൽ എട്ടുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർ ദാരുണമായി മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാലാചൗക്കി ദത്താറാം ലാഡ് മാർഗിലെ കാലാചൗക്കി വിഭാഗ് സാർവജനിക ഉത്സവ് മണ്ഡലിന് സമീപം ഇന്ന് പുലർച്ചെ 2:20 ഓടെയായിരുന്നു അപകടം.

ഗണേശോത്സവത്തിന്റെ ഭാഗമായി പ്രദേശത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. അപകടവിവരമറിഞ്ഞ ഉടൻ ഫയർഫോഴ്സും പോലീസും ബിഎംസി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരി രാഗിണി ഘൻശ്യാം യാദവിനെ ഉടൻ തന്നെ ലാൽബാഗിലെ മസീന ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഗ്ലോബൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മറ്റൊരു യുവതിയും മരണത്തിന് കീഴടങ്ങി.

ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിൽ പരിക്കേറ്റ കിരൺ അക്ബർ നായിക് (19), തൻവി നരേഷ് ഹന്ദെ (19), സാഹിൽ സന്ദീപ് താരെ (19), റൂഹി സിങ് (12) എന്നിവർ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

Two people, including an 8-year-old girl, died due to electrocution during Ganesh Chaturthi celebrations in Lalbaug, Mumbai, around 2.20 am near Kalachowki division. The deceased girl has been identified as Ragini Ghanshyam Yadav. Several others were injured and are under treatment. Police, fire force and BMC officials carried out rescue operations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383518/mumbai-lalbaug-ganesh-chaturthi-electrocution-two-dead-girl)