---
title: "പനി ബാധിച്ച് കോളജ് വിദ്യാർഥിനി മരിച്ചു"
english_title: "College Student Saniyamol Thomas Dies After a Month-Long Treatment for Fever"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383508/kottayam-college-student-saniyamol-thomas-dies-after-fever-treatment"
published_at: "2026-09-20T07:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf38453c598_kottayam-college-student-saniyamol-thomas-dies-after-fever-treatment.jpg"
keywords: ["College Student", "Fever Death", "Kottayam News"]
---

# പനി ബാധിച്ച് കോളജ് വിദ്യാർഥിനി മരിച്ചു

> **Lead Summary:** കോട്ടയം: പനി ബാധിച്ച് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. കൂത്രപ്പള്ളി ഇലവുംമൂട്ടിൽ ഷിജോമോൻ ആന്റണിയുടെ മകൾ സാനിയമോൾ തോമസ് ആണ് മരിച്ചത്.

## Article Content

കോട്ടയം: പനി ബാധിച്ച് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. കൂത്രപ്പള്ളി ഇലവുംമൂട്ടിൽ ഷിജോമോൻ ആന്റണിയുടെ മകൾ സാനിയമോൾ തോമസ് ആണ് മരിച്ചത്.

പനിയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും തുടർന്നാണ് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട്, തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസമായി ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു മരണം.

ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിനിയായിരുന്നു. മാതാവ്: ഷിൻസി. സഹോദരൻ: സെബിൻ.

ചെത്തിപ്പുഴ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

**English Summary:**

Eighteen-year-old Saniyamol Thomas, a first-year BBA student at Assumption College, Changanassery, died while undergoing treatment for fever and respiratory problems. She was initially admitted to a private hospital in Changanassery and later shifted to a private hospital in Thiruvalla, where she had been undergoing treatment for a month. She died at around 3 pm yesterday. Saniyamol was the daughter of Shijomon Antony and Shinsi of Elavum Moottil, Koothrappally. Her brother is Sebin. Her body is kept at the mortuary of a private hospital in Chethipuzha and will be brought home at 5 pm today. The funeral will be held at 3 pm on Monday at Koothrappally St. Mary’s Church cemetery.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383508/kottayam-college-student-saniyamol-thomas-dies-after-fever-treatment)