---
title: "ഉച്ചയ്ക്ക് കാണാതായി; തിരച്ചിലിനൊടുവിൽ അഞ്ചുവയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ "
english_title: " Thiruvananthapuram Balaramapuram Five Year Old Boy Found Dead In Well Kottukalkonam Deepak"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383489/thiruvananthapuram-balaramapuram-five-year-old-boy-found-dead-well-kottukalkonam"
published_at: "2026-09-19T20:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaeab09e3c4f_thiruvananthapuram-balaramapuram-five-year-old-boy-found-dead-well-kottukalkonam.jpg"
keywords: ["Child Death", "Thiruvananthapuram Child Death", "Neyyattinkara Fireforce", "Found Dead"]
---

# ഉച്ചയ്ക്ക് കാണാതായി; തിരച്ചിലിനൊടുവിൽ അഞ്ചുവയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ 

> **Lead Summary:** തിരുവനന്തപുരം: ബാലരാമപുരത്ത് അഞ്ചുവയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽക്കോണത്താണ് ദാരുണ സംഭവം. വീടിന് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം: ബാലരാമപുരത്ത് അഞ്ചുവയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽക്കോണത്താണ് ദാരുണ സംഭവം. വീടിന് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കോട്ടുകാൽക്കോണം സ്വദേശികളായ ദിലീപിന്റെയും ശ്രുതിയുടെയും മകൻ ദീപക് (5) ആണ് മരിച്ചത്.ഉച്ചയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് അറിയിച്ച് രക്ഷിതാക്കൾ ബാലരാമപുരം പൊലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് നെയ്യാറ്റിൻകര ഫയർഫോഴ്സിന്റെ സഹായത്തോടെ പ്രദേശത്ത് പരിശോധന നടത്തി.

ഇതിനിടെയാണ് വീടിന് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് സംഘം കിണറ്റിൽ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

സംഭവത്തിൽ ബാലരാമപുരം പൊലീസ് തുടർനടപടികൾ ആരംഭിച്ചു. കുട്ടി കിണറ്റിൽ എങ്ങനെ വീണുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

**English Summary:**

Five-year-old boy found dead in well at Kottukalkonam, Balaramapuram, Thiruvananthapuram. Deceased identified as Deepak (5), son of Dileep and Sruthi of Kottukalkonam. Parents filed missing complaint at Balaramapuram police at noon. Police with Neyyattinkara Fireforce searched area and found body in well of nearby uninhabited house. Fireforce retrieved body. Police investigating how child fell into well.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383489/thiruvananthapuram-balaramapuram-five-year-old-boy-found-dead-well-kottukalkonam)