---
title: "പട്ടയത്തിനായി അപേക്ഷിച്ചു; കൈക്കൂലിയായി ആവശ്യപ്പെട്ടത് മീൻകറിയും ഊണും, കർഷകന്റെ പരാതിയിൽ വില്ലേജ് ഓഫീസർക്ക് സസ്‌പെൻഷൻ"
english_title: "Tamil Nadu Karur Village Officer Suspended Demanding Fish Curry Bribe For Land Patta Farmer Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383486/tamil-nadu-karur-village-officer-suspended-fish-curry-bribe-land-patta"
published_at: "2026-09-19T20:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaea0dc7497b_tamil-nadu-karur-village-officer-suspended-fish-curry-bribe-land-patta.jpg"
keywords: ["Fish Curry Bribe", "Village Administrative Officer", "Suspended", "Tamil Nadu"]
---

# പട്ടയത്തിനായി അപേക്ഷിച്ചു; കൈക്കൂലിയായി ആവശ്യപ്പെട്ടത് മീൻകറിയും ഊണും, കർഷകന്റെ പരാതിയിൽ വില്ലേജ് ഓഫീസർക്ക് സസ്‌പെൻഷൻ

> **Lead Summary:** കരൂർ: ഭൂമി സംബന്ധമായ രേഖകൾ ലഭിക്കാൻ അപേക്ഷ നൽകിയ കർഷകനോട് മീൻകറി കൈക്കൂലിയായി ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് സസ്‌പെൻഷൻ. തമിഴ്നാട് കരൂർ കൃഷ്ണനാരായണപുരം ദേവർമല വില്ലേജ് ഓഫീസർ കാർത്തിക്കിനെയാണ് സസ്‌പെൻഡ് ചെയ്തത്.

## Article Content

കരൂർ: ഭൂമി സംബന്ധമായ രേഖകൾ ലഭിക്കാൻ അപേക്ഷ നൽകിയ കർഷകനോട് മീൻകറി കൈക്കൂലിയായി ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് സസ്‌പെൻഷൻ. തമിഴ്നാട് കരൂർ കൃഷ്ണനാരായണപുരം ദേവർമല വില്ലേജ് ഓഫീസർ കാർത്തിക്കിനെയാണ് സസ്‌പെൻഡ് ചെയ്തത്.

കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായി കർഷകൻ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചു. ഈ സമയം അപേക്ഷയിലെ നടപടികൾ വേഗത്തിലാക്കി പട്ടയം കൈയിൽ കിട്ടാൻ വീട്ടിൽ പാകം ചെയ്ത മീൻകറിയും ഊണും എത്തിച്ച് നൽകണമെന്നാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.

അല്ലെങ്കിൽ അടുത്തുള്ള കടയിൽ നിന്ന് മീൻകറി വാങ്ങാൻ പറഞ്ഞു. ഉദ്യോഗസ്ഥന്റെ ഈ ആവശ്യം കർഷകൻ ഫോണിൽ റെക്കോർഡ് ചെയ്ത് മുതിർന്ന ഉദ്യോഗസ്ഥരെ കാണിച്ച് പരാതി നൽകുകയായിരുന്നു. പിന്നാലെയാണ് കാർത്തിക്കിനെ സസ്‌പെൻഡ് ചെയ്തത്.

**English Summary:**

In Tamil Nadu Karur, Village Administrative Officer of Devarmalai in Krishnarayapuram, Karthik, suspended for demanding fish curry as bribe. Farmer applied for patta of agricultural land, officer demanded home-cooked fish curry and meals or buying from nearby shop to speed up file. Farmer recorded demand on phone and complained to senior officials, leading to suspension.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383486/tamil-nadu-karur-village-officer-suspended-fish-curry-bribe-land-patta)