---
title: "വിവാഹ വാഗ്ദാനം നൽകി 16 -കാരിയെ  പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി, രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതി വീണ്ടും പോക്സോ കേസിൽ പിടിയിൽ  "
english_title: "Kollam Youth Arrested POCSO Case Again Pallithottam Galileo Nagar Fijoy 16 Year Old Girl Abuse 5 Cases Accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383468/kollam-pocso-accused-arrested-again-pallithottam-galileo-nagar-fijoy-16-year-old-case"
published_at: "2026-09-19T17:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae7fe7891b2_kollam-pocso-accused-arrested-again-pallithottam-galileo-nagar-fijoy-16-year-old-case.jpg"
keywords: ["Kollam POCSO Arrest", "POCSO Case", "Girl Abuse Case", "Crime News"]
---

# വിവാഹ വാഗ്ദാനം നൽകി 16 -കാരിയെ  പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി, രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതി വീണ്ടും പോക്സോ കേസിൽ പിടിയിൽ  

> **Lead Summary:** കൊല്ലം : രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

## Article Content

കൊല്ലം : രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.

കുട്ടിയിൽ ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ മൊബൈൽ ഫോൺ പരിശോധിക്കുകയും സ്വകാര്യ ചിത്രങ്ങളും മെസ്സേജുകളും കണ്ടെത്തുകയും ചെയ്തു. തുടർന്ന് മാതാവ് പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തി. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ ഫിജോയ് ഫിഷർമാൻ കോളനിയിൽ നിന്നാണ് പൊലീസിന്റെ പിടിയിലായത്. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

**English Summary:**

In Kollam, youth Fijoy of Pallithottam Galileo Nagar, already accused in about five cases including two POCSO cases, was arrested again in POCSO case for allegedly abusing 16-year-old girl. Complaint says he lured girl with marriage promise, abused at various places and captured private photos on mobile. Family noticed changes, checked phone, found photos and messages, mother complained to Pallithottam police. Accused who absconded after case registration was caught from Fisherman Colony, remanded after medical examination and court production.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383468/kollam-pocso-accused-arrested-again-pallithottam-galileo-nagar-fijoy-16-year-old-case)