---
title: "ഓസ്‌ട്രേലിയയിൽ കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണം; 63കാരന് ദാരുണാന്ത്യം"
english_title: "Shark Attack In Australia 63 Year Old Swimmer Killed At Sorrento Beach Perth Fifth Incident This Year"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383466/australia-shark-attack-63-year-old-killed-sorrento-beach-perth"
published_at: "2026-09-19T17:39:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae7b76838d9_australia-shark-attack-63-year-old-killed-sorrento-beach-perth.jpg"
keywords: ["Shark Attack Australia", "Sorrento Beach", "Perth Shark Attack", "Shark Attack Death"]
---

# ഓസ്‌ട്രേലിയയിൽ കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണം; 63കാരന് ദാരുണാന്ത്യം

> **Lead Summary:** **സിഡ്‌നി: **ഓസ്‌ട്രേലിയയിൽ കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ 63കാരനായ നീന്തൽക്കാരന് ദാരുണാന്ത്യം. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്തിന് വടക്കുള്ള സോറെന്റോ ബീച്ചിലാണ് ഈ ദാരുണ സംഭവം നടന്നത്. ഗ്രെഗ് ഓ നീൽ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.

## Article Content

**സിഡ്‌നി: **ഓസ്‌ട്രേലിയയിൽ കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ 63കാരനായ നീന്തൽക്കാരന് ദാരുണാന്ത്യം. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്തിന് വടക്കുള്ള സോറെന്റോ ബീച്ചിലാണ് ഈ ദാരുണ സംഭവം നടന്നത്. ഗ്രെഗ് ഓ നീൽ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഈ വർഷം ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ സ്രാവ് ആക്രമണമാണിത്. ഇതിനോടകം സമാനമായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ജൂൺ 13-ന് സിഡ്‌നി കൂഗി ബീച്ചിലുണ്ടായ സ്രാവിന്റെ ആക്രമണത്തിൽ ഒരു യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ടാരോംഗ കൺസർവേഷൻ സൊസൈറ്റി ഓസ്‌ട്രേലിയ, ഫ്ലിൻഡേഴ്‌സ് യൂണിവേഴ്സിറ്റി, ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന സർക്കാർ എന്നിവയുടെ പങ്കാളിത്തമുള്ള 'ഓസ്‌ട്രേലിയൻ ഷാർക്ക് ഇൻസിഡന്റ് ഡാറ്റാബേസ്' കണക്കുകൾ പ്രകാരം, 2000 മുതൽ ഓസ്‌ട്രേലിയയിൽ വർഷം തോറും ശരാശരി രണ്ടോ മൂന്നോ സ്രാവ് ആക്രമണങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്.

English Summary: Sydney: A 63-year-old man died in a shark attack while swimming in the sea at Sorrento Beach north of Perth in Western Australia.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383466/australia-shark-attack-63-year-old-killed-sorrento-beach-perth)