---
title: "പണം എടുത്തു, മോഷ്ടിച്ച പഴ്സ് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിച്ചു; കണ്ണൂര്‍ ചെറുപുഴയിൽ കള്ളന്റെ ‘കരുണ’യിൽ രാജീവന്റെ രേഖകൾ സുരക്ഷിതം"
english_title: "Kannur Cherupuzha Unique Theft Thief Takes Cash Returns Wallet Via Post Box Payyannur Police Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383455/kannur-cherupuzha-unique-theft-wallet-cash-stolen-returned-post-box-rajiv"
published_at: "2026-09-19T16:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae6e32db6d0_kannur-cherupuzha-unique-theft-wallet-cash-stolen-returned-post-box-rajiv.jpg"
keywords: ["Kannur Cherupuzha Theft", "Wallet", "Payyannur Police", "Wallet Theft"]
---

# പണം എടുത്തു, മോഷ്ടിച്ച പഴ്സ് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിച്ചു; കണ്ണൂര്‍ ചെറുപുഴയിൽ കള്ളന്റെ ‘കരുണ’യിൽ രാജീവന്റെ രേഖകൾ സുരക്ഷിതം

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയിലൊരു വ്യത്യസ്ത മോഷണം. നീലേശ്വരം സ്വദേശി രാജീവന്റെ പഴ്സ് മോഷ്ടിച്ച കള്ളന്‍ പണമെടുത്ത ശേഷം പഴ്സ് തിരിച്ചുനല്‍കി. പഴ്സിലുണ്ടായിരുന്ന 1,500 രൂപ കള്ളന്‍ കൊണ്ടുപോയെങ്കിലും എടിഎം, പാന്‍, ആധാര്‍ എന്നിവ ഉള്‍പ്പെട്ട പഴ്സ് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിച്ചു.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയിലൊരു വ്യത്യസ്ത മോഷണം. നീലേശ്വരം സ്വദേശി രാജീവന്റെ പഴ്സ് മോഷ്ടിച്ച കള്ളന്‍ പണമെടുത്ത ശേഷം പഴ്സ് തിരിച്ചുനല്‍കി. പഴ്സിലുണ്ടായിരുന്ന 1,500 രൂപ കള്ളന്‍ കൊണ്ടുപോയെങ്കിലും എടിഎം, പാന്‍, ആധാര്‍ എന്നിവ ഉള്‍പ്പെട്ട പഴ്സ് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിച്ചു.

നീലേശ്വരം സ്വദേശിയായ വെല്‍ഡിങ് തൊഴിലാളി രാജീവനാണ് പയ്യന്നൂരിലേക്ക് ജോലിക്ക് പോകുന്നതിനിടെ ബസില്‍ വച്ച് പഴ്സ് നഷ്ടപ്പെട്ടത്. ബസില്‍ തിരഞ്ഞെങ്കിലും പഴ്സ് ലഭിക്കാതിരുന്നതോടെ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.

മൂന്നു എടിഎം കാര്‍ഡും പാന്‍, ആധാര്‍ കാര്‍ഡുകളും ചികിത്സ രേഖയുമാണ് പഴ്സിലുണ്ടായിരുന്നത്. പയ്യന്നൂരിലാണ് മോഷണം നടന്നതെങ്കിലും 25 കിലോ മീറ്റര്‍ അകലെ ചെറുപുഴയിലെത്തിയാണ് കള്ളന്‍ പഴ്സ് പോസ്റ്റ് ബോക്സിലിട്ടത്.

പഴ്സ് ലഭിച്ച പോസ്റ്റുമാന്‍ പോസ്റ്റുമാസ്റ്ററെ ഏല്‍പ്പിച്ചു. പോസ്റ്റ് ഓഫീസില്‍ നിന്നും ബന്ധപ്പെട്ടെങ്കിലും ജോലിതിരക്കായതിനാല്‍ തിങ്കളാഴ്ച വന്നു പഴ്സ് കൈപ്പറ്റാം എന്നാണ് രാജീവന്‍ അറിയിച്ചത്.

**English Summary:**

In Kannur Cherupuzha a unique theft was reported. Thief stole wallet of Neeleswaram native Rajiv, a welding worker, while travelling by bus to Payyannur for work. He took Rs 1500 cash but returned wallet containing 3 ATM cards, PAN, Aadhaar and medical records by dropping it in post box at Cherupuzha, 25 km away from Payyannur where theft occurred. Postman handed wallet to postmaster, post office contacted owner who said he will collect on Monday due to work rush.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383455/kannur-cherupuzha-unique-theft-wallet-cash-stolen-returned-post-box-rajiv)