---
title: "149 രൂപയ്ക്ക് 25 കോടി കൊയ്യാൻ നോക്കി; ഓണം ബമ്പറിന്റെ പേരിൽ എഐ തട്ടിപ്പ്, ജാഗ്രത വേണമെന്ന് പൊലീസ്"
english_title: "Thiruvonam Bumper Online Fraud Fake Ticket Sale Using AI"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383407/thiruvonam-bumper-online-fraud-fake-ticket-sale-ai"
published_at: "2026-09-19T11:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae2b95c3acd_thiruvonam-bumper-online-fraud-fake-ticket-sale-ai.jpg"
keywords: ["Thiruvonam Bumper", "Kerala Lottery Fraud", "Online Lottery Scam", "Fake Lottery Ticket"]
---

# 149 രൂപയ്ക്ക് 25 കോടി കൊയ്യാൻ നോക്കി; ഓണം ബമ്പറിന്റെ പേരിൽ എഐ തട്ടിപ്പ്, ജാഗ്രത വേണമെന്ന് പൊലീസ്

> **Lead Summary:** ** **തിരുവോണം ബമ്പറിന്റെ പേരിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാപകമായ ഓൺലൈൻ തട്ടിപ്പ്. സെപ്റ്റംബർ 26-ന് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്ന തിരുവോണം ബമ്പർ ടിക്കറ്റുകളുടെ വ്യാജ പതിപ്പുകൾ നിർമ്മിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. 500 രൂപ വിലവരുന്ന ഒറിജിനൽ ലോട്ടറി ടിക്കറ്റ് വെറും 149 രൂപയ്ക്കാണ് ഇവർ ഓൺലൈൻ വഴി വിൽപന നടത്തുന്നത്.

## Article Content

** **തിരുവോണം ബമ്പറിന്റെ പേരിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാപകമായ ഓൺലൈൻ തട്ടിപ്പ്. സെപ്റ്റംബർ 26-ന് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്ന തിരുവോണം ബമ്പർ ടിക്കറ്റുകളുടെ വ്യാജ പതിപ്പുകൾ നിർമ്മിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. 500 രൂപ വിലവരുന്ന ഒറിജിനൽ ലോട്ടറി ടിക്കറ്റ് വെറും 149 രൂപയ്ക്കാണ് ഇവർ ഓൺലൈൻ വഴി വിൽപന നടത്തുന്നത്.

തട്ടിപ്പുകാർ നിർമ്മിച്ച വ്യാജ ടിക്കറ്റിൽ ഒന്നാം സമ്മാനമായ 30 കോടിക്ക് പകരം 25 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇരകളിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്. വിവിധ സാമൂഹിക മാധ്യമങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും വഴിയാണ് തട്ടിപ്പ് സംഘം വല വിരിക്കുന്നത്.

വ്യാജ ടിക്കറ്റ് വാങ്ങി അധികം വൈകാതെ തന്നെ ലോട്ടറി അടിച്ചുവെന്ന് കാണിച്ച് ഇരകൾക്ക് വ്യാജ ഫോൺ കോളുകൾ വരുന്നു. തുടർന്ന് സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുനൽകാനെന്ന വ്യാജേന രജിസ്ട്രേഷൻ ഫീസായി വലിയ തുക ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ നിരവധി പേർക്കാണ് പണം നഷ്ടമായിട്ടുള്ളത്.

കേരള ലോട്ടറിയുടെ പേരിൽ തമിഴ്‌നാട്ടിലും വലിയ തോതിൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് തമിഴ്‌നാട് സ്വദേശിയായ മുരുകൻ മാധ്യമങ്ങളോട് വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴിയെത്തുന്ന സന്ദേശങ്ങൾ കണ്ട് ടിക്കറ്റ് എടുക്കുന്നവരാണ് പിന്നീട് കബളിപ്പിക്കപ്പെടുന്നത്.

സമ്മാനത്തുക ആവശ്യപ്പെട്ട് വീണ്ടും പണം ആവശ്യപ്പെടുമ്പോഴാണ് തട്ടിപ്പിലാണെന്ന് ഇവർ മനസ്സിലാക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

English Summary:

Kochi: Online fraud in name of Thiruvonam bumper. Fraud is happening by creating fake ticket using AI in name of Thiruvonam bumper whose draw is to be held on September 26. Most of those who were defrauded are from other states. Thiruvonam bumper ticket costing Rs 500 is being sold for Rs 149. In fake ticket, prize amount is Rs 25 crore instead of Rs 30 crore.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383407/thiruvonam-bumper-online-fraud-fake-ticket-sale-ai)