---
title: "സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി വിസ്മയ; ഒടുവിൽ എത്തിയത് മരണവാർത്തയായി, പത്താം ക്ലാസ് വിദ്യാർഥിനിയും ബന്ധുവും ട്രെയിൻ തട്ടി മരിച്ച നിലയിൽ"
english_title: "Missing 15-Year-Old Girl and Relative Found Dead in Angamaly"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383393/kollam-valathungal-missing-girl-relative-found-dead-angamaly"
published_at: "2026-09-19T10:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae1c7fe347a_kollam-valathungal-missing-girl-relative-found-dead-angamaly.jpg"
keywords: ["Train Death", "Kollam Train Death", "Student Death", "Suicide"]
---

# സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി വിസ്മയ; ഒടുവിൽ എത്തിയത് മരണവാർത്തയായി, പത്താം ക്ലാസ് വിദ്യാർഥിനിയും ബന്ധുവും ട്രെയിൻ തട്ടി മരിച്ച നിലയിൽ

> **Lead Summary:** കൊല്ലം: വാളത്തുംഗലിൽനിന്നു കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും അടുത്ത ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആകോലിൽ സ്വദേശിയായ വിസ്മയ , ബന്ധുവായ അഭിലാഷ് എന്നിവരാണ് മരിച്ചത്.

## Article Content

കൊല്ലം: വാളത്തുംഗലിൽനിന്നു കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും അടുത്ത ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആകോലിൽ സ്വദേശിയായ വിസ്മയ , ബന്ധുവായ അഭിലാഷ് എന്നിവരാണ് മരിച്ചത്.

അങ്കമാലിയിലാണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെയാണ് വിസ്മയയെ കാണാതായത്. സ്കൂളിലേക്കെന്നു പറഞ്ഞു രാവിലെ വീട്ടിൽനിന്നിറങ്ങിയ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല.

മയ്യനാട് സ്കൂളിലെ വിദ്യാർഥിനിയാണ്. വൈകിട്ട് 6 മണി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടി സ്കൂളിൽ എത്തിയിരുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിയുന്നത്.

പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് ബന്ധുവിനൊപ്പം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

**(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)**

**English Summary:**

A 15-year-old Class 10 student, Vismaya from Aakolil, and her 21-year-old relative Abhilash, who had gone missing from Valathungal, were found dead after being hit by a train in Angamaly. Vismaya had left home saying she was going to school but had not reached the school. When she did not return home by after 6 pm, her parents began searching and learned that she had not attended school. Following a complaint, police began an investigation. The two were later found dead in Angamaly.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383393/kollam-valathungal-missing-girl-relative-found-dead-angamaly)