---
title: "വിദ്യാര്‍ഥികള്‍ക്ക് ഇനി കുറച്ച് കടുപ്പം...! ഹൈസ്‌കൂൾ ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി; പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്"
english_title: "Kerala Education Department Removes Subject Minimum Marks for Classes 8, 9 and 10"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383375/kerala-education-department-removes-subject-minimum-marks-classes-8-9-10"
published_at: "2026-09-19T08:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aadfaeab34d9_kerala-education-department-removes-subject-minimum-marks-classes-8-9-10.jpg"
keywords: ["Kerala Education", "Minimum Marks", "High School", "Kerala Education Department"]
---

# വിദ്യാര്‍ഥികള്‍ക്ക് ഇനി കുറച്ച് കടുപ്പം...! ഹൈസ്‌കൂൾ ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി; പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

> **Lead Summary:** തിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. മിനിമം മാര്‍ക്ക് ഒഴിവാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും.

## Article Content

തിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. മിനിമം മാര്‍ക്ക് ഒഴിവാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും.

വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാരാണ് മിനിമം മാര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തിയത്. എഴുതാനും വായിക്കാനും അറിയാത്തവര്‍ പത്താം ക്ലാസില്‍ എ പ്ലസ് നേടുന്നതായി വിമര്‍ശനം ഉയര്‍ത്തോടെയാണ് പഠന നിലവാരം ഉറപ്പാക്കാന്‍ മിനിമം മാര്‍ക്ക് നിശ്ചയിച്ചത്.

ആദ്യഘട്ടത്തില്‍ എട്ടാം ക്ലാസിലാണ് മിനിമം മാര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തിയത്. പിന്നീട് ഒമ്പതാം ക്ലാസിലും മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു.

മിനിമം മാര്‍ക്ക് ഒഴിവാക്കുന്നതോടെ പരീക്ഷയില്‍ പരാജയപ്പെടുന്നവരുടെ എണ്ണം കുറയുമെങ്കിലും, കുട്ടികളുടെ യഥാര്‍ത്ഥ പഠന നിലവാരം വിലയിരുത്തുന്നതില്‍ വീണ്ടും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

English Summary:

The Kerala Education Department has issued a new order removing the subject minimum marks system for Classes 8, 9 and 10. With the removal of minimum marks, the study support classes provided to students will also be discontinued. The LDF government had introduced the minimum marks system to improve students’ learning standards. It was initially introduced in Class 8 and later made mandatory in Class 9. The system was introduced amid criticism that students who could not adequately read or write were securing A+ grades in Class 10. While removing minimum marks may reduce the number of students failing examinations, concerns have also been raised about its impact on assessing students’ actual learning levels.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383375/kerala-education-department-removes-subject-minimum-marks-classes-8-9-10)