---
title: "കൈ പൂർണമായി ബാൻഡേജ് ചുറ്റണമെന്ന് ആവശ്യം; ആലുവയിൽ സർക്കാർ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റിനെ രണ്ട് യുവാക്കൾ ചേർന്ന് മർദ്ദിച്ചതായി പരാതി"
english_title: "Nursing Assistant Assault Complaint at Aluva District General Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383368/aluva-district-general-hospital-nursing-assistant-assault-complaint"
published_at: "2026-09-19T07:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aadea86c3d39_aluva-district-general-hospital-nursing-assistant-assault-complaint.jpg"
keywords: ["District General Hospital", "Nursing Assistant", "Assault Complaint", "Ernakulam News"]
---

# കൈ പൂർണമായി ബാൻഡേജ് ചുറ്റണമെന്ന് ആവശ്യം; ആലുവയിൽ സർക്കാർ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റിനെ രണ്ട് യുവാക്കൾ ചേർന്ന് മർദ്ദിച്ചതായി പരാതി

> **Lead Summary:** എറണാകുളം: ആലുവയിൽ സർക്കാർ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ചതായി പരാതി. ജില്ലാ ജനറൽ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റ് ലാലുവിനേയാണ് രണ്ടുപേർ ചേർന്ന് മർദ്ദിച്ചത്.

## Article Content

എറണാകുളം: ആലുവയിൽ സർക്കാർ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ചതായി പരാതി. ജില്ലാ ജനറൽ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റ് ലാലുവിനേയാണ് രണ്ടുപേർ ചേർന്ന് മർദ്ദിച്ചത്.

വൈകിട്ട് ഏഴരയോടെ ഡോക്ടറെ കണ്ടതിനുശേഷം ഡ്രസ് ചെയ്യാൻ എത്തിയ രണ്ട് യുവാക്കൾ ആണ് ആക്രമണം നടത്തിയത്.

മുറിവുള്ള വിരൽ ഡ്രസ് ചെയ്തപ്പോൾ കൈ പൂർണമായി ബാൻഡേജ് ചുറ്റണം എന്നായിരുന്നു ആവശ്യം. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ചെയ്യാൻ സാധിക്കൂ എന്ന് പറഞ്ഞതിൽ പ്രകോപിതനായ രോഗി നഴ്സിം​ഗ് അസിസ്റ്റൻ്റിൻ്റെ മുഖത്ത് അടിച്ചു.

ഇതിനിടെ രോഗിയുടെ കൂടെയുണ്ടായിരുന്ന ആളും റൂമിലേക്ക് കയറി ലാലുവിനേ ആക്രമിച്ചതായി പറയുന്നു. ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ ഓടി വന്നതോടെ രണ്ടുപേരും പുറത്തേക്ക് പോയി.

മർദ്ദനമേറ്റ നേഴ്സിം​ഗ് അസിസ്റ്റൻറ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

**English Summary:**

A nursing assistant at Aluva District General Hospital, Ernakulam, has complained that two young men assaulted him during dressing. According to the complaint, the two arrived for dressing after consulting a doctor around 7:30 pm. One of them reportedly demanded that the injured finger be completely bandaged. When nursing assistant Lalu said this could only be done as per the doctor’s instructions, the patient allegedly became angry and hit him in the face. The accompanying person also allegedly entered the room and attacked Lalu. A security employee arrived, after which both reportedly left. Lalu has filed a police complaint.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383368/aluva-district-general-hospital-nursing-assistant-assault-complaint)