---
title: "എക്‌സറേ മാറി, ചികിത്സയും മാറി? കോന്നി മെഡിക്കൽ കോളേജിൽ പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇടപെടൽ, സ്വമേധയാ കേസെടുത്തു"
english_title: "Konni Medical College Treatment Error Complaint: Child Rights Commission Registers Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383367/konni-medical-college-treatment-error-complaint-child-rights-commission-case"
published_at: "2026-09-19T07:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad3b0f54e83_pathanamthitta-konni-medical-college-xray-mixup-16-year-old-86-year-old-patient-complaint.jpg"
keywords: ["Pathanamthitta X Ray Mix Up", "Konni Medical College Complaint", "Medical Negligence Pathanamthitta", "X Ray Wrong Complaint", "Child Rights Commission"]
---

# എക്‌സറേ മാറി, ചികിത്സയും മാറി? കോന്നി മെഡിക്കൽ കോളേജിൽ പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇടപെടൽ, സ്വമേധയാ കേസെടുത്തു

> **Lead Summary:** പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവ് പരാതിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. 86കാരിയുടെ എക്‌സറേ പരിശോധിച്ച് 16കാരിക്ക് ചികിത്സ നല്‍കിയെന്ന പരാതിയിലാണ് ആക്ടിങ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് സ്വമേധയാ കേസെടുത്തത്.

## Article Content

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവ് പരാതിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. 86കാരിയുടെ എക്‌സറേ പരിശോധിച്ച് 16കാരിക്ക് ചികിത്സ നല്‍കിയെന്ന പരാതിയിലാണ് ആക്ടിങ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് സ്വമേധയാ കേസെടുത്തത്.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടും കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒപ്പം കോന്നി എസ്എച്ച്ഒയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കടുത്ത ശ്വാസതടസത്തെ തുടര്‍ന്നാണ് 16കാരി ആശുപത്രിയില്‍ ചികിത്സ തേടിയത്.

ഈമാസം 14നാണ് കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് 16കാരി ആശുപത്രിയിലെത്തിയത്. ഡോക്ടര്‍ എക്‌സറേ എടുക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അതിന്റെ അടിസ്ഥാനത്തില്‍ ചികിത്സ ആരംഭിച്ചെങ്കിലും ശ്വാസംമുട്ടല്‍ മാറിയില്ല.

പിന്നാലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതേ എക്‌സറേയുമായി മറ്റൊരു ഡോക്ടറെ പെണ്‍കുട്ടി സമീപിച്ചു. ഈ ഡോക്ടറാണ് എക്‌സറേ പെണ്‍കുട്ടിയുടേതല്ല മറിച്ച് 86വയസുള്ള മറ്റൊരു രോഗിയുടെതാണെന്ന് കണ്ടെത്തുന്നത്.

ഇതോടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. എക്‌സറേ പ്രകാരമാണ് ചികിത്സയ്ക്ക് വിധേയയായതെന്നും തനിക്ക് കുറിച്ച് തന്ന മരുന്ന് കഴിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു.

അതേസമയം ബന്ധപ്പെട്ട ഡോക്ടറോട് ഇക്കാര്യങ്ങളില്‍ വിശദീകരണം തേടുമെന്നും അന്വേഷണം നടത്തിയ ശേഷം ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമാണ് കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചത്.

**English Summary:**

The Kerala State Commission for Protection of Child Rights has registered a suo motu case over a complaint that a 16-year-old girl at Konni Medical College was treated based on an X-ray belonging to an 86-year-old patient. The girl sought treatment on the 14th of this month for severe breathing difficulty. After the symptoms did not improve, another doctor at Pathanamthitta General Hospital reportedly identified that the X-ray was not hers. The girl’s parents subsequently complained to the medical college superintendent. The commission has sought reports from the Director of Medical Education, the hospital superintendent and the Konni SHO. The superintendent said an explanation would be sought from the concerned doctor and that a report would be submitted after an inquiry.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383367/konni-medical-college-treatment-error-complaint-child-rights-commission-case)