---
title: "ഒറ്റയ്ക്ക് താമസിച്ച അനില… ഒടുവിൽ കാറിന്റെ പിൻസീറ്റിൽ ജീവനറ്റ നിലയിൽ; കൂട്ടായി ഉണ്ടായിരുന്നത് വളർത്തുനായ മാത്രം, മരണകാരണം ഹൃദയാഘാതം "
english_title: "Aluva Woman Found Dead in Car; Police Rule Out Suspicious Circumstances"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383363/aluva-woman-found-dead-in-car-aishwarya-flat"
published_at: "2026-09-19T06:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aade006b4a2c_aluva-woman-found-dead-in-car-aishwarya-flat.jpg"
keywords: ["Car Death", "Death Case", "Anila Thomas Death"]
---

# ഒറ്റയ്ക്ക് താമസിച്ച അനില… ഒടുവിൽ കാറിന്റെ പിൻസീറ്റിൽ ജീവനറ്റ നിലയിൽ; കൂട്ടായി ഉണ്ടായിരുന്നത് വളർത്തുനായ മാത്രം, മരണകാരണം ഹൃദയാഘാതം 

> **Lead Summary:** ആലുവ: ആലുവ ചൂര്‍ണിക്കര ഐശ്വര്യ ഫ്ലാറ്റിലെ കോമ്പൗണ്ടില്‍ കാറിന്റെ പിന്‍സീറ്റിൽ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയതിനുപിന്നില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ്. ഉപയോഗിക്കാതെ കിടന്ന കാറിന്റെ പിന്‍സീറ്റിലാണ് പാലക്കാട് കല്ലടിക്കോട് സ്വദേശി അനില തോമസിന്റെ മൃതദേഹം കണ്ടെത്തിയത്.

## Article Content

ആലുവ: ആലുവ ചൂര്‍ണിക്കര ഐശ്വര്യ ഫ്ലാറ്റിലെ കോമ്പൗണ്ടില്‍ കാറിന്റെ പിന്‍സീറ്റിൽ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയതിനുപിന്നില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ്. ഉപയോഗിക്കാതെ കിടന്ന കാറിന്റെ പിന്‍സീറ്റിലാണ് പാലക്കാട് കല്ലടിക്കോട് സ്വദേശി അനില തോമസിന്റെ മൃതദേഹം കണ്ടെത്തിയത്.

മരണകാരണം ഹൃദയാഘാതമാണെന്ന് പൊലീസ് പറഞ്ഞു. അർബുദ ചികിത്സയിലുള്ള യുവതിക്ക് കരള്‍രോഗവും ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം ഫ്ലാറ്റിലെ സിസിടിവിയും പൊലീസ് പരിശോധിച്ചു. നാല് മാസംമുമ്പ് ഐശ്വര്യ ഫ്ലാറ്റിലെത്തിയ അനില ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

ഇടയ്ക്കിടെ ഇവർ വളർത്തുനായയ്ക്കൊപ്പം നടക്കാനിറങ്ങാറുണ്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അനിലയുടെ മൂന്നുവയസുള്ള പെൺനായയെ പൊലീസ്‌ ആവശ്യപ്പെട്ടതുപ്രകാരം മൂവാറ്റുപുഴയിലെ ദയ സംഘടന പ്രവർത്തകർ ഏറ്റെടുത്തു.

**English Summary:**

Police said there were no suspicious circumstances in the death of 45-year-old Anila Thomas, a native of Kalladikkode in Palakkad, whose body was found in the back seat of an unused car at the compound of Aishwarya Flat in Churnikkara, Aluva. According to police, the cause of death was cardiac arrest. The post-mortem report also found that Anila, who was undergoing cancer treatment, had liver disease. Police examined CCTV footage from the flat as part of the investigation. Anila had moved to the flat four months ago and was living alone. Her body was estimated to have been two days old when found. After the post-mortem, it was handed over to relatives. Her three-year-old female dog was taken over by members of the Daya organisation in Muvattupuzha at the request of police.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383363/aluva-woman-found-dead-in-car-aishwarya-flat)