---
title: "സജിയെ തേടിയുള്ള തിരച്ചിൽ അവസാനിച്ചു; സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: " Body of 46-Year-Old Man Who Jumped into River in Piravom Found"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383360/piravom-river-body-found-aluva-native-saji"
published_at: "2026-09-19T06:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaddd6712c4f_piravom-river-body-found-aluva-native-saji.jpg"
keywords: ["Youth Found", "Suicide", "Crime News", "Ernakulam News"]
---

# സജിയെ തേടിയുള്ള തിരച്ചിൽ അവസാനിച്ചു; സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** പിറവം : സമൂഹമാധ്യമത്തിൽ ആത്മഹത്യാ പോസ്റ്റിട്ട് പിറവത്ത് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലുവ മുപ്പത്തടം പാറാഴിവട്ടത്ത് മനയ്ക്കൽ കെ സജിയാണ് വ്യാഴം ഉച്ചയോടെ പുഴയിൽ ചാടിയത്.

## Article Content

പിറവം : സമൂഹമാധ്യമത്തിൽ ആത്മഹത്യാ പോസ്റ്റിട്ട് പിറവത്ത് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലുവ മുപ്പത്തടം പാറാഴിവട്ടത്ത് മനയ്ക്കൽ കെ സജിയാണ് വ്യാഴം ഉച്ചയോടെ പുഴയിൽ ചാടിയത്.

വെള്ളി ഉച്ചയോടെ ചാലാശേരി കടവിനുസമീപം ഈരാറ്റുപേട്ടയിൽനിന്നുള്ള സ്കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. പിറവം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ആലുവ സ്വദേശി സജി തൃക്കാക്കര കങ്ങരപ്പടിയിൽ ഫ്ലാറ്റിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ​തന്ത്രിമാർക്കൊപ്പം പരികർമിയായും ഒഴിവുസമയങ്ങളിൽ ഫുഡ് ഡെലിവറി ജീവനക്കാരനായും ജോലിചെയ്തിരുന്നു.

എംബിഎക്കാരനായ സജി മുമ്പ് സൗത്ത് ആഫ്രിക്കയിൽ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ മാനേജരായും ജോലിചെയ്തു. പുഴയിൽ ചാടുംമുമ്പ് ബന്ധുവുമായുള്ള തർക്കവും സാമ്പത്തികപ്രതിസന്ധിയും പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

ഇതുകണ്ട് പൊലീസ് കൺട്രോൾ റൂമിൽനിന്ന്‌ ഫോൺ ട്രാക്ക് ചെയ്ത്‌ പിറവം സ്റ്റേഷനിൽ വിവരമറിയിച്ചു. സന്ദേശം കിട്ടിയ ഉടനെ പൊലീസ് മൂവാറ്റുപുഴയാറിൽ പിറവം എക്സൈസ് കടവ് ഭാഗത്ത് തിരച്ചിൽ തുടങ്ങി. ഇതിനടുത്ത് സജിയുടേതെന്ന്‌ കരുതുന്ന വസ്ത്രങ്ങളും പേഴ്സും ഫോണും കിട്ടി.

പിറവം അഗ്നി രക്ഷാസേനയും കോതമംഗലത്തുനിന്നുള്ള അഗ്നി രക്ഷാസേന സ്കൂബ ടീമും നാട്ടുകാരും ചേർന്ന് വ്യാഴം വൈകിട്ടുവരെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അച്ഛൻ കേശവൻ നമ്പൂതിരി, അമ്മ: ശ്രീദേവി.

**English Summary:**

The body of 46-year-old K. Saji from Aluva was found after he allegedly jumped into the river at Piravom on Thursday afternoon. Saji had posted a suicide message on social media before entering the river. An Erattupetta-based scuba team found his body near Chalasery Kadavu on Friday afternoon. Police had reportedly tracked his phone after receiving information from the police control room and informed the Piravom station. A search was launched near the Piravom Excise Kadavu area, where clothes, a wallet and a phone believed to belong to Saji were found. Fire and rescue teams and local residents continued the search until Thursday evening without success.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383360/piravom-river-body-found-aluva-native-saji)