---
title: "കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച; ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലദേശുകാരൻ"
english_title: "Bangladesh Citizen Arrested with Fake Indian Documents at Ezhimala Naval Academy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383359/bangladesh-citizen-arrested-with-fake-documents-ezhimala-naval-academy"
published_at: "2026-09-19T06:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aade29458320_WhatsApp_Image_2026-09-19_at_6.34.13_AM.jpeg"
keywords: ["Ezhimala Naval Academy", "Bangladesh Citizen", "Fake Aadhaar Card", "Fake Documents"]
---

# കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച; ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലദേശുകാരൻ

> **Lead Summary:** കണ്ണൂർ: തന്ത്രപ്രധാന മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച. ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായി അക്കാദമിയിൽ ജോലിചെയ്തു വരുകയായിരുന്ന ബംഗ്ലാദേശുകാരന്‍ പിടിയിൽ.

## Article Content

കണ്ണൂർ: തന്ത്രപ്രധാന മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച. ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായി അക്കാദമിയിൽ ജോലിചെയ്തു വരുകയായിരുന്ന ബംഗ്ലാദേശുകാരന്‍ പിടിയിൽ.

വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ (32) എന്ന പേരുള്ള ആളാണ് പിടിയിലായത്. ബംഗാളിലെ മുർഷിദാബാദ് പോലീസിന്റെ പേരിലുള്ള വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയിരുന്നു.

ഒരു വർഷമായി നാവിക അക്കാദമിയിലെ ലോൺട്രി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് അധികൃതർ നിരീക്ഷിക്കാൻ തുടങ്ങിയത്.

നാവികസേന ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്യുകയും ഫോണിൽ നിന്ന് ബംഗ്ലാദേശ് പൗരത്വ രേഖകൾ കണ്ടെത്തുകയും ചെയ്തു. പിന്നാലെ പയ്യന്നൂർ പോലീസിന് പ്രതിയെ കൈമാറുകയായിരുന്നു.

രണ്ടുദിവസം മുൻപ് കണ്ണൂരിലെ സ്പായിൽ നിന്ന് 5 ബംഗ്ലാദേശി യുവതികളെയും പോലീസ് പിടികൂടിയിരുന്നു. വ്യാജ ഇന്ത്യൻ രേഖകളുമായാണ് ഇവരെയും പിടികൂടിയത്. കൂടുതൽ ബംഗ്ലദേശികൾ തങ്ങളുടെ പൗരത്വം മറച്ചുവച്ച് ജില്ലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.

**English Summary**

A Bangladeshi citizen was arrested for allegedly working at the Ezhimala Naval Academy in Kannur for about a year using fake Indian identity documents. The man, identified as Biplab Soren (32), allegedly possessed a fake Aadhaar card and a fake police clearance certificate issued in the name of Murshidabad Police in Bengal. Naval authorities reportedly began monitoring him after becoming suspicious of his behaviour. During questioning, Bangladesh citizenship documents were allegedly found on his phone. He was subsequently handed over to Payyannur Police. Two days earlier, five Bangladeshi women had also been arrested from a spa in Kannur with allegedly fake Indian documents. According to police, they told investigators that more Bangladeshis were working in the district while concealing their citizenship.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383359/bangladesh-citizen-arrested-with-fake-documents-ezhimala-naval-academy)