---
title: "കൊലപാതകത്തിന് പിന്നിൽ കുടുംബ വഴക്ക്; ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു, മൃതദേഹത്തിൽ തിളച്ച എണ്ണയൊഴിച്ച ഭർത്താവ് പിടിയിൽ"
english_title: "Bengaluru Murder Bihar Native Kills Wife Pours Boiling Oil On Body Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383354/bengaluru-murder-man-kills-wife-pours-boiling-oil-arrested"
published_at: "2026-09-18T22:39:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51ce1b5e5a6_CRIME.jpg"
keywords: ["Bengaluru Crime News", "Murder Case", "Bengaluru Murder"]
---

# കൊലപാതകത്തിന് പിന്നിൽ കുടുംബ വഴക്ക്; ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു, മൃതദേഹത്തിൽ തിളച്ച എണ്ണയൊഴിച്ച ഭർത്താവ് പിടിയിൽ

> **Lead Summary:** **ബംഗളൂരു: **ബംഗളൂരുവിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ തിളച്ച എണ്ണയൊഴിച്ച് തൊലി അടർത്തിമാറ്റാൻ ശ്രമിച്ച ഭർത്താവ് പോലീസിന്റെ പിടിയിലായി. ബിഹാർ സ്വദേശിയായ രഞ്ജിത് കുമാർ ഗുപ്തയാണ് ഭാര്യ ഗുഞ്ജ മദേശിയയെ വധിച്ച കേസിൽ പിടിയിലായത്. മൈക്കോ ലേഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ബിലെക്കഹള്ളിയിലാണ് ക്രൂരമായ സംഭവം നടന്നത്.

## Article Content

**ബംഗളൂരു: **ബംഗളൂരുവിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ തിളച്ച എണ്ണയൊഴിച്ച് തൊലി അടർത്തിമാറ്റാൻ ശ്രമിച്ച ഭർത്താവ് പോലീസിന്റെ പിടിയിലായി. ബിഹാർ സ്വദേശിയായ രഞ്ജിത് കുമാർ ഗുപ്തയാണ് ഭാര്യ ഗുഞ്ജ മദേശിയയെ വധിച്ച കേസിൽ പിടിയിലായത്. മൈക്കോ ലേഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ബിലെക്കഹള്ളിയിലാണ് ക്രൂരമായ സംഭവം നടന്നത്.

രണ്ട് കുട്ടികളുമൊത്ത് ബംഗളൂരുവിൽ താമസിച്ചുവരികയായിരുന്ന ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച കുട്ടികൾ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന സമയത്താണ് ദമ്പതികൾ തമ്മിൽ വീണ്ടും തർക്കമുണ്ടായത്. തുടർന്ന് പ്രകോപിതനായ രഞ്ജിത് കുമാർ ഭാര്യയെ കഴുത്തുഞെറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹത്തിൽ തിളച്ച എണ്ണയൊഴിക്കുകയും തൊലി അടർത്തിമാറ്റാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ഗുരുതരമായി വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.

കൃത്യത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഉടൻ തന്നെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നതായി പോലീസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം കണ്ടെത്താൻ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

**English Summary:**

A Bihar native named Ranjit Kumar Gupta was arrested in Bengaluru for strangling his wife, Gunja Madeshiya, to death and then pouring boiling oil on her body to peel off the skin. The incident took place at Bilekahalli under the Mico Layout police limits. Following a fight while their two children were playing outside, Ranjit killed his wife and severely disfigured the body. He was caught by police while attempting to flee and has confessed to the crime.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383354/bengaluru-murder-man-kills-wife-pours-boiling-oil-arrested)