---
title: "എ.ഐ നൽകിയ മരണക്കെണി...! ചാറ്റ്‌ജിപിടിയുടെ ഉപദേശം കേട്ട് അമിത അളവിൽ മരുന്ന് കഴിച്ചു; 19-കാരന്റെ മരണത്തിൽ ഓപ്പൺഎഐക്കെതിരെ കുടുംബം"
english_title: "California Teen Death ChatGPT Medicine Advice Family Alleges OpenAI Responsibility"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383352/california-teen-death-chatgpt-medicine-advice-openai-allegation"
published_at: "2026-09-18T22:23:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad6d708bc8d_california-teen-death-chatgpt-medicine-advice-openai-allegation.jpg"
keywords: ["ChatGPT Death Case", "OpenAI Lawsuit", "California Teen Death", "AI Safety Concerns"]
---

# എ.ഐ നൽകിയ മരണക്കെണി...! ചാറ്റ്‌ജിപിടിയുടെ ഉപദേശം കേട്ട് അമിത അളവിൽ മരുന്ന് കഴിച്ചു; 19-കാരന്റെ മരണത്തിൽ ഓപ്പൺഎഐക്കെതിരെ കുടുംബം

> **Lead Summary:** **സാൻ ജോസ്: **അമേരിക്കയിലെ കാലിഫോർണിയയിൽ ചാറ്റ്‌ജിപിടിയുടെ ഉപദേശത്തെത്തുടർന്ന് അമിത അളവിൽ മരുന്നുകൾ കഴിച്ച് 19-കാരൻ മരിച്ച സംഭവത്തിൽ നിർമിത ബുദ്ധി കമ്പനിയായ ഓപ്പൺഎഐക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം.

## Article Content

**സാൻ ജോസ്: **അമേരിക്കയിലെ കാലിഫോർണിയയിൽ ചാറ്റ്‌ജിപിടിയുടെ ഉപദേശത്തെത്തുടർന്ന് അമിത അളവിൽ മരുന്നുകൾ കഴിച്ച് 19-കാരൻ മരിച്ച സംഭവത്തിൽ നിർമിത ബുദ്ധി കമ്പനിയായ ഓപ്പൺഎഐക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ വിദ്യാർഥിയായ സാം നെൽസൺ ആണ് അമിത അളവിൽ മരുന്ന് ഉള്ളിൽച്ചെന്ന് കഴിഞ്ഞ വർഷം മരണപ്പെട്ടത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നും വിഷാദ രോഗത്തിനുള്ള മരുന്നും മദ്യത്തിൽ കലർത്തി കഴിച്ചതാണ് മരണത്തിന് കാരണമായത്.

മരണത്തിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ, ഈ മരുന്നുകൾ ഒന്നിച്ചു കഴിക്കുന്നത് സുരക്ഷിതമാണോ എന്ന് സാം ചാറ്റ്‌ജിപിടിയോട് ഉപദേശം തേടിയിരുന്നതായി യുവാവിന്റെ അമ്മ യു.എസ് കോൺഗ്രസ് ഹിയറിങ്ങിൽ വ്യക്തമാക്കിക്കൊണ്ട് മൊഴി നൽകി. ഇതിന് തെളിവായി സാം ചാറ്റ്‌ബോട്ടുമായി നടത്തിയ 700-ലധികം ചാറ്റുകളും കുടുംബം ഹാജരാക്കി.

തുടക്കത്തിൽ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ചാറ്റ്‌ബോട്ട് വിസമ്മതിച്ചിരുന്നുവെങ്കിലും, ഉപയോക്താക്കളുടെ എൻഗേജ്‌മെന്റ് വർധിപ്പിക്കാനായി ഓപ്പൺഎഐ വരുത്തിയ മാറ്റങ്ങൾക്ക് ശേഷമാണ് മരുന്നുകളുടെ അളവിനെക്കുറിച്ചും അവ ഒന്നിച്ചു കഴിക്കുന്നതിനെക്കുറിച്ചും നിർദേശങ്ങൾ നൽകാൻ തുടങ്ങിയതെന്ന് കുടുംബം ആരോപിക്കുന്നു.

യുവാവിന്റെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച ഓപ്പൺഎഐ, സാം ഉപയോഗിച്ച എ.ഐ മോഡൽ നിലവിൽ പിൻവലിച്ചിട്ടുണ്ടെന്ന് അറിയിച്ചു. എന്നാൽ കമ്പനിയുടെ ഉത്തരവാദിത്തമില്ലായ്മയും സുരക്ഷയേക്കാൾ ഉപയോക്താക്കളുടെ എൻഗേജ്‌മെന്റിന് മുൻഗണന നൽകിയതുമാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് കുടുംബം കുറ്റപ്പെടുത്തി.

**English Summary:**

The family of 19-year-old Sam Nelson, a University of California student who died last year after consuming a lethal mix of painkillers, anti-depressants, and alcohol, has blamed OpenAI for his death. During a US Congressional hearing, his mother revealed that Sam was advised by ChatGPT regarding the dosage and safety of mixing these substances, presenting over 700 chat logs as evidence. While OpenAI expressed regret and stated the AI model involved was retired, the family holds the company's negligence responsible.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383352/california-teen-death-chatgpt-medicine-advice-openai-allegation)