---
title: "പെൺകുഞ്ഞ് ജനിച്ചതിന് പ്രസവവാർഡിൽ ക്രൂരത! ഭാര്യക്ക് നേരെ ഭർത്താവിന്റെ ആക്രമണം; 45-കാരൻ പിടിയിൽ"
english_title: "Madhya Pradesh Gwalior Man Attacks Wife In Maternity Ward Over Giving Birth To Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383348/gwalior-man-attacks-wife-in-maternity-ward-giving-birth-to-girl"
published_at: "2026-09-18T21:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad63bee4e09_gwalior-man-attacks-wife-in-maternity-ward-giving-birth-to-girl.jpg"
keywords: ["Madhya Pradesh Crime", "Domestic Violence", "Hospital Attack Gwalior"]
---

# പെൺകുഞ്ഞ് ജനിച്ചതിന് പ്രസവവാർഡിൽ ക്രൂരത! ഭാര്യക്ക് നേരെ ഭർത്താവിന്റെ ആക്രമണം; 45-കാരൻ പിടിയിൽ

> **Lead Summary:** **ഭോപ്പാൽ: ** മധ്യപ്രദേശിലെ ഗ്വാളിയോറിൽ പെൺകുട്ടിക്ക് ജന്മം നൽകിയെന്നാരോപിച്ച് പ്രസവിച്ചുകിടന്ന ഭാര്യയെ ഭർത്താവ് ആശുപത്രി വാർഡിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു. കമല രാജ ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 45-കാരനായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ഭോപ്പാൽ: ** മധ്യപ്രദേശിലെ ഗ്വാളിയോറിൽ പെൺകുട്ടിക്ക് ജന്മം നൽകിയെന്നാരോപിച്ച് പ്രസവിച്ചുകിടന്ന ഭാര്യയെ ഭർത്താവ് ആശുപത്രി വാർഡിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു. കമല രാജ ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 45-കാരനായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

35-കാരിയായ യുവതി സിസേറിയനിലൂടെ ആൺകുട്ടിയും പെൺകുട്ടിയുമടങ്ങുന്ന ഇരട്ടക്കുട്ടികൾക്കാണ് ജന്മം നൽകിയത്. എന്നാൽ പെൺകുട്ടിയെ പ്രസവിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും ലിംഗാധിഷ്ഠിത വിവേചനവും വൈരഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.

ആശുപത്രിയിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ ഭാര്യയെ കാണാനെത്തിയ പ്രതി യുവതിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മുഖത്ത് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവതിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും, പിടിവലിക്കിടെ പ്രതി യുവതിയുടെ വായ ശക്തമായി പൊത്തിപ്പിടിച്ചപ്പോൾ മോതിരവും നഖങ്ങളും തട്ടിയാണ് പോറലേറ്റതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ യുവതിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.

**English Summary:**

A 45-year-old man was arrested in Gwalior, Madhya Pradesh, for allegedly assaulting his 35-year-old wife in the maternity ward of Kamala Raja Hospital for giving birth to a baby girl alongside a boy (twins). The incident occurred in the post-operative ward following a caesarean delivery. The victim's father complained of gender-based violence. While relatives claimed an edge weapon was used, police clarified the injuries were scratches caused by the husband's ring and nails while gagging her.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383348/gwalior-man-attacks-wife-in-maternity-ward-giving-birth-to-girl)