---
title: "വക്കീലില്‍ നിന്നും കൈക്കൂലി വാങ്ങി; നെടുമങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍"
english_title: "Thiruvananthapuram Nedumangad Police Officer Bribe 10000 Accident Case Copy Vigilance Trap Project Zero Biju GB Arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383343/thiruvananthapuram-nedumangad-police-officer-bribe-10000-accident-case-vigilance-trap-project-zero"
published_at: "2026-09-18T21:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad596d8ccae_thiruvananthapuram-nedumangad-police-officer-bribe-10000-accident-case-vigilance-trap-project-zero.jpg"
keywords: ["Police Bribe Arrest", "Nedumangad Police Bribe Arrest", "Civil Police Officer", "Vigilance"]
---

# വക്കീലില്‍ നിന്നും കൈക്കൂലി വാങ്ങി; നെടുമങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

> **Lead Summary:** തിരുവനന്തപുരം: ആക്സിഡന്റ് കേസ് രേഖകളുടെ പകർപ്പ് നൽകുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസറെ വിജിലൻസ് പിടികൂടി. വിജിലൻസിന്റെ 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ട്രാപ്പ് ഓപ്പറേഷനിലാണ് ഉദ്യോഗസ്ഥൻ വലയിലായത്.

## Article Content

തിരുവനന്തപുരം: ആക്സിഡന്റ് കേസ് രേഖകളുടെ പകർപ്പ് നൽകുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസറെ വിജിലൻസ് പിടികൂടി. വിജിലൻസിന്റെ 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ട്രാപ്പ് ഓപ്പറേഷനിലാണ് ഉദ്യോഗസ്ഥൻ വലയിലായത്.

തിരുവനന്തപുരം നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസറും തിരുവനന്തപുരം കോലിയക്കോട് കാപ്പിച്ചിറ സ്വദേശിയുമായ ബിജു. ജി. ബി (53) ആണ് പിടിയിലായത്.

കേസിന്റെ ആവശ്യത്തിനായി സ്റ്റേഷന് പുറത്തുവെച്ച് വക്കീലിന്റെ കയ്യിൽ നിന്നാണ് ഇയാൾ പണം വാങ്ങിയതെന്നാണ് പ്രാഥമിക വിവരം.അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

**English Summary:**

A Grade Senior Civil Police Officer at Nedumangad Police Station in Thiruvananthapuram was caught by vigilance for taking Rs 10,000 bribe for giving copy of accident case records. Officer identified as Biju GB, 53, from Kappichira, Koliyakode. He was trapped under Vigilance Project Zero while accepting money from lawyer outside station. Accused to be produced before Thiruvananthapuram Vigilance Court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383343/thiruvananthapuram-nedumangad-police-officer-bribe-10000-accident-case-vigilance-trap-project-zero)