---
title: "ഒടുവിൽ ജയിലിൽ; ഇറക്കാൻ പണപ്പിരിവും, പോക്സോ കേസ് പ്രതി രമ്യ ഷിംജിത്തിനായി സോഷ്യൽ മീഡിയയിൽ പണപ്പിരിവ്"
english_title: "Pocso Case Accused Ramya Shimjith Remanded Social Media Fundraising Youtube Live Abuse Case Paravur Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383313/pocso-accused-ramya-shimjith-jailed-social-media-fundraising-youtuber-thanuja-paravur-police"
published_at: "2026-09-18T16:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad1c62597c6_pocso-accused-ramya-shimjith-jailed-social-media-fundraising-youtuber-thanuja-paravur-police.jpg"
keywords: ["Ramya Shimjith", "POCSO Case", "YouTube Live Abuse", "Social Media Influencer Arrest"]
---

# ഒടുവിൽ ജയിലിൽ; ഇറക്കാൻ പണപ്പിരിവും, പോക്സോ കേസ് പ്രതി രമ്യ ഷിംജിത്തിനായി സോഷ്യൽ മീഡിയയിൽ പണപ്പിരിവ്

> **Lead Summary:** കൊച്ചി: പോക്സോ കേസ് പ്രതി രമ്യ ഷിംജിത്തിനായി സോഷ്യൽ മീഡിയയിൽ പണപ്പിരിവ്. കോമഡി പരിപാടികളിൽ പങ്കെടുക്കുന്ന യൂട്യൂബറായ തനുജയാണ് രമ്യ ഷിംജിത്തിനെ ജയിലിൽ നിന്ന് ഇറക്കാൻ സഹായിക്കാനെന്ന പേരിൽ ഗൂഗിൾ പേ വഴി പണം അയക്കാൻ അഭ്യർത്ഥിച്ച് പോസ്റ്റിട്ടത്.

## Article Content

കൊച്ചി: പോക്സോ കേസ് പ്രതി രമ്യ ഷിംജിത്തിനായി സോഷ്യൽ മീഡിയയിൽ പണപ്പിരിവ്. കോമഡി പരിപാടികളിൽ പങ്കെടുക്കുന്ന യൂട്യൂബറായ തനുജയാണ് രമ്യ ഷിംജിത്തിനെ ജയിലിൽ നിന്ന് ഇറക്കാൻ സഹായിക്കാനെന്ന പേരിൽ ഗൂഗിൾ പേ വഴി പണം അയക്കാൻ അഭ്യർത്ഥിച്ച് പോസ്റ്റിട്ടത്.

യൂട്യൂബ് ലൈവിൽ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയിലാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കോഴിക്കോട് കുറ്റ്യാടിക്കടുത്ത തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്തിനെ ഇന്നലെ പറവൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

**

ഇന്നലെ പുലർച്ചെ കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പകൽ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തിട്ടുണ്ട്.

പോലീസ് കസ്റ്റഡിയിലെടുക്കുമ്പോഴുള്ള ബഹളവും പിന്നീട് പോലീസ് വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പോലീസിനെ ഭീഷണിപ്പെടുത്തുന്നതും രമ്യ ഷിംജിത്ത് തന്നെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് ഇവരുടെ ചാനലിൽ [(https://www.youtube.com/live/l7FIHeoVQa4?si=mxYJBv7-AI-mTqzf)](http://(https://www.youtube.com/live/l7FIHeoVQa4?si=mxYJBv7-AI-mTqzf)) പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേട്ടാലറയ്ക്കുന്ന ഭാഷയിൽ രമ്യ ഷിംജിത്ത് യൂട്യൂബ് ലൈവിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ സംസാരിക്കുന്ന നിരവധി വീഡിയോകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ ലൈവ് വീഡിയോയിൽ മദ്യം കുടിച്ചുകൊണ്ടാണ് സംസാരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഇവരുടെ ഇരകളായ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അടുത്തിടെ തൊട്ടിൽപ്പാലത്ത് എത്തി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

English Summary:**

Pocso case accused social media influencer Ramya Shimjith from Thottilpalam, Kuttiyadi, Kozhikode was arrested by Paravur police for allegedly abusing women and children in obscene language on YouTube Live. She was taken into custody from relative's house near Iritty, Kannur yesterday early morning and remanded. After arrest, fundraising via Google Pay started on social media by YouTuber Thanuja claiming to help get her out of jail. Police say they have several videos of her abusive live sessions, including one where she appears to be drinking alcohol.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383313/pocso-accused-ramya-shimjith-jailed-social-media-fundraising-youtuber-thanuja-paravur-police)