---
title: "സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങൾ ഇല്ലാതായി, എട്ട് വിദ്യാലയങ്ങളെ എൽ.പി. സ്കൂളുകളായി ഉയർത്തി സർക്കാർ ഉത്തരവ്"
english_title: "Kerala Single Teacher Schools Abolished Eight Schools Upgraded To LP Schools Government Order 100 Days Program"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383295/kerala-single-teacher-schools-abolished-eight-upgraded-lp-schools-government-order"
published_at: "2026-09-18T14:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacfa0a30e30_kerala-single-teacher-schools-abolished-eight-upgraded-lp-schools-government-order1.jpg"
keywords: ["Kerala Single Teacher Schools Abolished", "MGLC Upgraded To LP School", "Minister N Shamsudheen"]
---

# സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങൾ ഇല്ലാതായി, എട്ട് വിദ്യാലയങ്ങളെ എൽ.പി. സ്കൂളുകളായി ഉയർത്തി സർക്കാർ ഉത്തരവ്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങൾ ഇല്ലാതാക്കി എട്ട് വിദ്യാലയങ്ങളെ എൽ.പി. സ്‌കൂളുകളായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് നടപടി.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങൾ ഇല്ലാതാക്കി എട്ട് വിദ്യാലയങ്ങളെ എൽ.പി. സ്‌കൂളുകളായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് നടപടി.

ഇതോടെ സംസ്ഥാനത്ത് ഏകാധ്യാപക വിദ്യാലയങ്ങൾ ഇല്ലാതാകുമെന്ന് സർക്കാർ വ്യക്തമാക്കി. മലപ്പുറം മേൽമുറി, അരീക്കോട് അരിമംഗലം, താനൂർ കാളംതുരുത്തി, വണ്ടൂരിലെ അരിമണൽ, മഞ്ചേരിയിലെ തരികുളം, കാസർകോട് ആലൂർ, ഇടുക്കിയിലെ കുറത്തിക്കുടി, കണ്ണൂരിലെ കാലാങ്കി എന്നിവിടങ്ങളിലെ ഏകാധ്യാപക വിദ്യാലയങ്ങളെയാണ് എൽ.പി. സ്‌കൂളുകളായി ഉയർത്തിയത്.

വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യങ്ങളും മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാലയങ്ങളുടെ ഉയർത്തൽ എന്നാണ് സർക്കാരിന്റെ വിശദീകരണം. ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവർത്തനരീതിയിൽ നിന്ന് മാറി കൂടുതൽ അധ്യാപകരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പിന്തുണ ലഭിക്കുന്ന എൽ.പി. സ്‌കൂളുകളായി ഇവ ഇനി പ്രവർത്തിക്കും.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് രാവിലെ 10ന് മലപ്പുറം കിഴിശ്ശേരി ഉപജില്ലയിലെ മേൽമുറി എം.ജി.എൽ.സിയിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും. ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരും ജനപ്രതിനിധികളും പങ്കെടുക്കും.

എം.ജി.എൽ.സി വിഭാഗത്തിൽപ്പെട്ട ഈ എട്ട് ഏകാധ്യാപക വിദ്യാലയങ്ങൾ കൂടി ഉയർത്തുന്നതോടെ കേരളത്തിൽ ഈ വിഭാഗത്തിൽപ്പെട്ട വിദ്യാലയങ്ങൾ പൂർണമായും ഇല്ലാതാകുകയാണെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

**English Summary:**

Government issued order upgrading eight single-teacher schools to LP schools, abolishing single-teacher schools in state. Action is part of government's 100-day action programme. Schools upgraded are Melmuri, Arimangalam in Areekode, Kalathuruthy in Tanur, Arimanal in Wandoor, Tharikulam in Manjeri, Alur in Kasaragod, Kurathikudy in Idukki and Kalanki in Kannur. State-level inauguration on October 2 at 10 am at Melmuri MGLC in Kizhisheri sub-district, Malappuram by Minister N. Shamsudheen.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383295/kerala-single-teacher-schools-abolished-eight-upgraded-lp-schools-government-order)