---
title: "കുത്തിക്കൊന്ന് മണ്ണുമൂടി മറച്ചു, മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചുപറിച്ചു; 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത സുഹൃത്തും കൂട്ടാളികളും അറസ്റ്റിൽ"
english_title: "Delhi Minor Girl Gang Raped And Killed Four Arrested Including Three Minors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383262/delhi-minor-girl-gang-raped-killed-four-arrested"
published_at: "2026-09-18T12:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacdb42687eb_delhi-minor-girl-gang-raped-killed-four-arrested.jpg"
keywords: ["Gang Rape Case", "Rape Murder", "Child Murder Case"]
---

# കുത്തിക്കൊന്ന് മണ്ണുമൂടി മറച്ചു, മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചുപറിച്ചു; 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത സുഹൃത്തും കൂട്ടാളികളും അറസ്റ്റിൽ

> **Lead Summary:** ന്യൂഡൽഹി: പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉൾപ്പെടെ നാലുപേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസിൽ ശിവം ഗണേഷ് എന്നയാളെയും 16, 17 വയസ്സുള്ള മൂന്ന് കൗമാരക്കാരെയുമാണ് പോലീസ് പിടിയിലായത്.

## Article Content

ന്യൂഡൽഹി: പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉൾപ്പെടെ നാലുപേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസിൽ ശിവം ഗണേഷ് എന്നയാളെയും 16, 17 വയസ്സുള്ള മൂന്ന് കൗമാരക്കാരെയുമാണ് പോലീസ് പിടിയിലായത്.

പ്രതികളിൽ ഒരാളായ 17 വയസ്സുകാരൻ പെൺകുട്ടിയുടെ സുഹൃത്തായിരുന്നു. ഇയാളെ കാണാനാണ് പെൺകുട്ടി പോയത്. മദ്യലഹരിയിലായിരുന്ന ഇയാൾ പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തു. സംഭവം പുറത്തു പറയുമെന്ന് പെൺകുട്ടി വ്യക്തമാക്കിയതോടെ ഇയാൾ മറ്റ് മൂന്ന് കൂട്ടുകാരെക്കൂടി വിളിച്ചുവരുത്തി വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

തുടർന്ന് സമീപത്തെ വിജനമായ പറമ്പിലെത്തിച്ച് ആറിലധികം തവണ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്തി. പെൺകുട്ടി മരിച്ചതോടെ മൃതദേഹം മണ്ണും ഇലകളും ഉപയോഗിച്ച് മറച്ച ശേഷം പ്രതികൾ വാഹനം വിളിച്ച് രക്ഷപ്പെടുകയായിരുന്നു.

വിജനമായ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട മൃതദേഹം തെരുവ് നായ്ക്കൾ കടിക്കുന്നത് കണ്ട നാട്ടുകാരാണ് വിവരമറിയിച്ചത്. പെൺകുട്ടിയുടെ വലതുകൈ നഷ്ടപ്പെടുകയും മുഖം തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമാകുകയും ചെയ്ത നിലയിലായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ എട്ടോളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഭവസമയത്ത് കണ്ട സംശയകരമായ വാഹനത്തെ പിന്തുടർന്നാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. പ്രദേശികമായി നടത്തിയ തിരച്ചിലിൽ കൊല്ലപ്പെട്ടത് 16-കാരിയാണെന്ന് തിരിച്ചറിഞ്ഞു. പ്രതികളിൽ നിന്ന് രണ്ട് കത്തികളും രക്തം പുരണ്ട വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.

**English Summary:**

A 16-year-old girl was gang-raped and brutally murdered in Outer Delhi's Swaroop Nagar. Delhi Police arrested four persons, including a 19-year-old identified as Shivam Ganesh and three minors aged 16 and 17. The girl had gone to meet her 17-year-old friend, who initially assaulted her and then summoned three friends after she threatened to disclose the incident. After gang-raping her, they stabbed her multiple times, killed her, and hid the body under leaves. Stray dogs mutilated the remains before locals alerted the police. CCTV tracking led to the arrest of all four accused.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383262/delhi-minor-girl-gang-raped-killed-four-arrested)