---
title: "കാണാമറയത്ത് അതുൽരാജ്....; കോഴിക്കോട്ട് വീട്ടിൽ നിന്ന് സ്വർണവുമായി യുവാവിനെ കാണാതായി; ചെന്നൈയിൽ ഉള്ളതായി സൂചന നൽകി പോലീസ്"
english_title: "Kozhikode Missing Youth Atul Raj Found In Chennai Police Probe On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383253/kozhikode-missing-youth-atul-raj-found-in-chennai-police-probe-on"
published_at: "2026-09-18T11:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacd2a828099_kozhikode-missing-youth-atul-raj-found-in-chennai-police-probe-on.jpg"
keywords: ["Kozhikode Missing Case", "Missing Case"]
---

# കാണാമറയത്ത് അതുൽരാജ്....; കോഴിക്കോട്ട് വീട്ടിൽ നിന്ന് സ്വർണവുമായി യുവാവിനെ കാണാതായി; ചെന്നൈയിൽ ഉള്ളതായി സൂചന നൽകി പോലീസ്

> **Lead Summary:** **കോഴിക്കോട്: **വീട്ടിൽ നിന്ന് സ്വർണവുമായി പോയ യുവാവിനെ കാണാതായതായി പരാതി. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജ് എന്ന ഡ്രൈവറെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിക്കുകയും ഇയാളെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു.

## Article Content

**കോഴിക്കോട്: **വീട്ടിൽ നിന്ന് സ്വർണവുമായി പോയ യുവാവിനെ കാണാതായതായി പരാതി. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജ് എന്ന ഡ്രൈവറെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിക്കുകയും ഇയാളെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു.

മുൻപ് ബന്ധുക്കൾ നടത്തിയ പ്രാഥമിക തിരച്ചിലിൽ അതുൽരാജിനെ കോഴിക്കോട് മേയർ ഭവനു സമീപം കണ്ടതായി വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കുടുംബം ടൗൺ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്. പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും സൈബർ ക്രൈം പോലീസിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷനും വിവരങ്ങളും ശേഖരിക്കുകയും ചെയ്തു.

അന്വേഷണത്തിൽ ഇയാൾ നിലവിൽ തമിഴ്നാട്ടിലെ ചെന്നൈയിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു എ.ടി.എമ്മിൽ നിന്ന് ഇയാൾ പണം പിൻവലിച്ചതായും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ടൗൺ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നിലവിൽ തമിഴ്നാട്ടിൽ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. യുവാവിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ളതാണ് നാടുവിടാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോഴിക്കോട് ടൗൺ പോലീസുമായി (0495 2366 232) ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

**English Summary:**

A 30-year-old driver named Atul Raj, hailing from Madavoor, Kozhikode, went missing from his home along with gold ornaments. Kozhikode Town Police issued a missing person notice based on a complaint from his relatives. Cyber cell and CCTV tracking revealed that he reached Chennai and withdrew money from an ATM. A special police team has been dispatched to Tamil Nadu. Police suspect heavy financial debt led to his disappearance. Anyone with details is asked to contact Kozhikode Town Police.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383253/kozhikode-missing-youth-atul-raj-found-in-chennai-police-probe-on)