---
title: "പിന്നിലേക്ക് നോക്കിയപ്പോൾ ആളെ കാണാനില്ല! കൊച്ചിയിൽ മധ്യവയസ്ക മരിച്ചത് ഓട്ടോയിൽ നിന്ന് വീണ്; ഓട്ടോ ഡ്രൈവറെ പൊക്കി പോലീസ്"
english_title: "Middle Aged Woman Death Near Ernakulam KSRTC Stand Fell From Auto Police Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383217/woman-death-near-ernakulam-ksrtc-stand-fell-from-auto"
published_at: "2026-09-18T08:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacadb3f1b46_woman-death-near-ernakulam-ksrtc-stand-fell-from-auto.jpg"
keywords: ["Auto Accident", "KSRTC Stand Ernakulam", "Woman Death"]
---

# പിന്നിലേക്ക് നോക്കിയപ്പോൾ ആളെ കാണാനില്ല! കൊച്ചിയിൽ മധ്യവയസ്ക മരിച്ചത് ഓട്ടോയിൽ നിന്ന് വീണ്; ഓട്ടോ ഡ്രൈവറെ പൊക്കി പോലീസ്

> **Lead Summary:** **കൊച്ചി: **എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം കഴിഞ്ഞ ദിവസം മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഓട്ടോറിക്ഷയിൽ നിന്ന് വീണതിനെ തുടർന്നാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കൊച്ചി സെൻട്രൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണകാരണം വ്യക്തമായത്. എടയ്ക്കാട്ടുവയൽ സ്വദേശിനിയാണ് മരിച്ചത്.

## Article Content

**കൊച്ചി: **എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം കഴിഞ്ഞ ദിവസം മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഓട്ടോറിക്ഷയിൽ നിന്ന് വീണതിനെ തുടർന്നാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കൊച്ചി സെൻട്രൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണകാരണം വ്യക്തമായത്. എടയ്ക്കാട്ടുവയൽ സ്വദേശിനിയാണ് മരിച്ചത്.

ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്ന ഇവർ ചൊവ്വാഴ്ച രാത്രിയാണ് എറണാകുളത്ത് കെ.എസ്.ആർ.ടി.സി ബസിൽ കയറിയത്. സ്ത്രീയുടെ അവശത മനസ്സിലാക്കിയ ബസ് ജീവനക്കാർ ഇവരെ ഓട്ടോറിക്ഷയിൽ കയറ്റി വിടുകയായിരുന്നു. 70 വയസ്സിലേറെ പ്രായമുള്ള ഡ്രൈവറാണ് ഈ ഓട്ടോ ഓടിച്ചിരുന്നത്. കടുത്ത ക്ഷീണത്തിലായിരുന്ന സ്ത്രീ യാത്രയ്ക്കിടെ ഓട്ടോയുടെ ഇടതുവശത്തേക്ക് ചാരിയിരിക്കുകയായിരുന്നു. വൈ.ഡബ്ല്യു.സി.എയ്ക്ക് സമീപമെത്തിയപ്പോൾ ഇവർ പുറത്തേക്ക് വീഴുകയായിരുന്നു.

എന്നാൽ യാത്രക്കാരി പുറത്തേക്ക് വീണ വിവരം ഡ്രൈവർ അറിഞ്ഞിരുന്നില്ല. കുറച്ചുദൂരം മുന്നോട്ട് പോയശേഷം പിന്നിലേക്ക് നോക്കിയപ്പോൾ യാത്രക്കാരിയെ കാണാതെ വന്നതോടെ ഡ്രൈവർ ഭയപ്പെടുകയും തുടർന്ന് ഓട്ടം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഈ ഓട്ടോ ഡ്രൈവറെ ഇന്നലെ കണ്ടെത്തി.

ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ റോഡരികിൽ സ്ത്രീ പരിക്കേറ്റ് കിടക്കുന്നത് മറ്റൊരു ഓട്ടോ ഡ്രൈവറാണ് കണ്ടത്. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

**English Summary:**

Police investigation revealed that the middle-aged woman found dead near Ernakulam KSRTC depot died after falling from a moving auto-rickshaw. The victim, a native of Edakkattuvayal, was boarded onto an auto by bus staff due to illness. She fell off near the YWCA while leaning on the left side, which the elderly driver failed to notice immediately. Frightened upon noticing her absence later, the driver went home. Police tracked down the driver. A fellow auto driver found her on Wednesday morning, but she was declared dead at the hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383217/woman-death-near-ernakulam-ksrtc-stand-fell-from-auto)