---
title: "റിയൽ ഹീറോ...! ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവുമായി പോയ ആംബുലൻസ് വഴിയരികിൽ കേടായി; പിന്നാലെ ബൈക്കിൽ കുഞ്ഞുമായി ആശുപത്രിയിലേക്ക് കുതിച്ച് ട്രാഫിക് പോലീസ്"
english_title: "UP Traffic Cop Rescues Newborn On Bike After Ambulance Breaks Down In Chitrakoot"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383215/traffic-cop-rescues-newborn-on-bike-ambulance-breakdown-chitrakoot"
published_at: "2026-09-18T08:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaca86fea24f_traffic-cop-rescues-newborn-on-bike-ambulance-breakdown-chitrakoot.jpg"
keywords: ["Uttar Pradesh Traffic Police", "Ajay Yadav Cop", "UP Health Department", "Rescues Newborn"]
---

# റിയൽ ഹീറോ...! ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവുമായി പോയ ആംബുലൻസ് വഴിയരികിൽ കേടായി; പിന്നാലെ ബൈക്കിൽ കുഞ്ഞുമായി ആശുപത്രിയിലേക്ക് കുതിച്ച് ട്രാഫിക് പോലീസ്

> **Lead Summary:** **ലഖ്‌നൗ: ഗു**രുതരാവസ്ഥയിലുള്ള നവജാത ശിശുവുമായി പോയ ആംബുലൻസ് വഴിയരികിൽ കേടായതിനെ തുടർന്ന്, കുഞ്ഞിനെ സ്വന്തം ബൈക്കിൽ ആശുപത്രിയിലെത്തിച്ച് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ ചിത്രകൂട്ടിൽ നടന്ന സംഭവത്തിൽ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ അജയ് യാദവാണ് സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.

## Article Content

**ലഖ്‌നൗ: ഗു**രുതരാവസ്ഥയിലുള്ള നവജാത ശിശുവുമായി പോയ ആംബുലൻസ് വഴിയരികിൽ കേടായതിനെ തുടർന്ന്, കുഞ്ഞിനെ സ്വന്തം ബൈക്കിൽ ആശുപത്രിയിലെത്തിച്ച് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ ചിത്രകൂട്ടിൽ നടന്ന സംഭവത്തിൽ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ അജയ് യാദവാണ് സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.

മണിക്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് 108 ആംബുലൻസിൽ കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അർധരാത്രിയോടെയാണ് സംഭവം. യാത്രാമധ്യേ ആംബുലൻസ് ബ്രേക്ക്ഡൗണാവുകയായിരുന്നു. ട്രാഫിക് പോലീസും നാട്ടുകാരും ചേർന്ന് വാഹനം തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടർന്ന് ഒട്ടും സമയം കളയാതെ അജയ് യാദവ് കുഞ്ഞിനെയും ബന്ധുവിനെയും സ്വന്തം ബൈക്കിൽ കയറ്റി ജില്ലാ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതോടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി ഡോക്ടർമാർ അറിയിച്ചു.

അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസുകൾക്കെതിരെയും ആരോഗ്യവകുപ്പിനെതിരെയും വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 102, 108 ആംബുലൻസ് സർവീസുകളുടെ ചുമതലയുള്ള ജില്ലാ ഉദ്യോഗസ്ഥരുമായി സംസാരിച്ചുവെന്നും ആംബുലൻസുകളുടെ സാങ്കേതിക പരിശോധന ഉറപ്പാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അഡിഷണൽ ചീഫ് മെഡിക്കൽ ഓഫീസർ പ്രതികരിച്ചു.

**English Summary:**

A traffic police constable named Ajay Yadav saved a newborn baby's life in UP's Chitrakoot by transporting the infant to the district hospital on his motorbike after the 108 ambulance broke down. The incident occurred late Wednesday night as the baby was being transferred from Manikpur Community Health Center. After failed attempts to push-start the ambulance, Constable Ajay took the baby and a relative on his bike. The timely action ensured immediate medical care, saving the child.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383215/traffic-cop-rescues-newborn-on-bike-ambulance-breakdown-chitrakoot)