---
title: "ക്ലാസ് മുറിക്ക് പുറത്ത് 'ലഹരി കച്ചവടം'! മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ  പിടിയിൽ"
english_title: "Malappuram College Guest Lecturer Among Four Arrested With MDMA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383214/malappuram-college-guest-lecturer-among-four-arrested-with-mdma"
published_at: "2026-09-18T08:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaca668e801e_malappuram-college-guest-lecturer-among-four-arrested-with-mdma.jpg"
keywords: ["MDMA Case", "MES College Lecturer Arrested", "Drug Arrest Malappuram"]
---

# ക്ലാസ് മുറിക്ക് പുറത്ത് 'ലഹരി കച്ചവടം'! മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ  പിടിയിൽ

> **Lead Summary:** **മലപ്പുറം: **മലപ്പുറത്ത് കോളേജ് ഗസ്റ്റ് അധ്യാപകൻ ഉൾപ്പെടെ നാലുപേരെ എം.ഡി.എം.എ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എം.ഇ.എസ് കോളേജിലെ ഗസ്റ്റ് അധ്യാപകനായ സുഹൈൽ, റീന, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരാണ് പോലീസ് പിടിയിലായത്. മലപ്പുറം സ്വദേശിയായ സുഹൈൽ കഴിഞ്ഞ മൂന്നു വർഷമായി എം.ഇ.എസ് കോളേജിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**മലപ്പുറം: **മലപ്പുറത്ത് കോളേജ് ഗസ്റ്റ് അധ്യാപകൻ ഉൾപ്പെടെ നാലുപേരെ എം.ഡി.എം.എ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എം.ഇ.എസ് കോളേജിലെ ഗസ്റ്റ് അധ്യാപകനായ സുഹൈൽ, റീന, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരാണ് പോലീസ് പിടിയിലായത്. മലപ്പുറം സ്വദേശിയായ സുഹൈൽ കഴിഞ്ഞ മൂന്നു വർഷമായി എം.ഇ.എസ് കോളേജിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.

നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും വിദ്യാർഥികൾക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. കേസിൽ സുബ്രഹ്മണ്യനെ നേരത്തെ കഞ്ചാവും എം.ഡി.എം.എയുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അധ്യാപകനായ സുഹൈലിന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

തുടർന്ന് സുഹൈലിന്റെ സാമ്പത്തിക ഇടപാടുകളും വാട്സ്ആപ്പ് സന്ദേശങ്ങളും പോലീസ് സൂക്ഷ്മമായി പരിശോധിച്ചു. റീനയ്ക്കും വിവേക് വിജയനും പണം വാങ്ങി ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നത് സുഹൈലാണെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇയാൾ ലഹരി എത്തിച്ചു നൽകിയിരുന്നതായി പോലീസിന് വിവര ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

**English Summary:**

Four people, including a college guest lecturer, were arrested in Malappuram for possession and distribution of MDMA. The arrested have been identified as Suhail, a guest lecturer at Malappuram MES College, along with Reena, Vivek Vijayan, and Subramanyan. Following a tip-off about drug supply to students in Nilambur, police initially caught Subramanyan, which led to Suhail's involvement. Investigations into Suhail's financial transactions and WhatsApp chats revealed that he supplied drugs to others and students. The accused will be produced in court tomorrow.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383214/malappuram-college-guest-lecturer-among-four-arrested-with-mdma)