---
title: "വല്ലാത്തൊരു സൂക്കേട് തന്നെ...! ആളൊഴിഞ്ഞ വഴിയിൽ അതിക്രമം; പെൺകുട്ടികളുടെ പിന്നിലൂടെ എത്തി കടന്നുപിടിത്തം, ഒടുവിൽ നീല സ്കൂട്ടറുകാരനെ പൊക്കി ഡാൻസാഫ് "
english_title: "Blue Scooter Molester Arrested In Sasthamcotta Kollam Rural Dansaf Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383213/blue-scooter-molester-arrested-sasthamcotta-kollam"
published_at: "2026-09-18T08:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaca2b83ae6a_blue-scooter-molester-arrested-sasthamcotta-kollam.jpg"
keywords: ["Kollam Rural Dansaf", "Blue Scooter", "Assault Case"]
---

# വല്ലാത്തൊരു സൂക്കേട് തന്നെ...! ആളൊഴിഞ്ഞ വഴിയിൽ അതിക്രമം; പെൺകുട്ടികളുടെ പിന്നിലൂടെ എത്തി കടന്നുപിടിത്തം, ഒടുവിൽ നീല സ്കൂട്ടറുകാരനെ പൊക്കി ഡാൻസാഫ് 

> **Lead Summary:** **കൊല്ലം: **നീല സ്കൂട്ടറിൽ കറങ്ങിനടന്ന് ഒറ്റയ്ക്ക് നടന്നുപോകുന്ന പെൺകുട്ടികളെ നിരന്തരമായി ശല്യം ചെയ്തുവന്ന യുവാവിനെ മാസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ പോലീസ് പിടികൂടി. പുത്തൂർ ആലയ്ക്കൽ കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ആണ് കൊല്ലം റൂറൽ ഡാൻസാഫ് സംഘത്തിന്റെ വലയിലായത്.

## Article Content

**കൊല്ലം: **നീല സ്കൂട്ടറിൽ കറങ്ങിനടന്ന് ഒറ്റയ്ക്ക് നടന്നുപോകുന്ന പെൺകുട്ടികളെ നിരന്തരമായി ശല്യം ചെയ്തുവന്ന യുവാവിനെ മാസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ പോലീസ് പിടികൂടി. പുത്തൂർ ആലയ്ക്കൽ കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ആണ് കൊല്ലം റൂറൽ ഡാൻസാഫ് സംഘത്തിന്റെ വലയിലായത്.

ആളൊഴിഞ്ഞ പാതകളിലൂടെ സ്കൂൾവിട്ട് വീടുകളിലേക്ക് നടന്നുപോകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഹെൽമെറ്റും മുഖാവരണവും ധരിച്ച് നീല സ്കൂട്ടറിലെത്തുന്ന ഇയാൾ പിന്നിലൂടെ വന്ന് പെൺകുട്ടികളെ കടന്നുപിടിച്ച ശേഷം വാഹനം വേഗത്തിലോടിച്ച് രക്ഷപ്പെടുകയായിരുന്നു രീതി.

രക്ഷപ്പെടാനുള്ള വഴിമധ്യേ ഇയാൾ ഷർട്ട് മാറുന്നതും പതിവായിരുന്നു. കഴിഞ്ഞ നാലുമാസമായി ശൂരനാട്, കിഴക്കേ കല്ലട, ശാസ്താംകോട്ട സ്റ്റേഷൻ പരിധികളിലായി പന്ത്രണ്ടോളം കുട്ടികളെ ഇത്തരത്തിൽ അതിക്രമത്തിനിരയാക്കിയതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

പല സ്ഥലങ്ങളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് കൃത്യമായ തുമ്പ് ലഭിച്ചിരുന്നില്ല. എന്നാൽ ശൂരനാട്ടുവെച്ച് നടന്ന സംഭവത്തിൽ മുഖാവരണം ധരിക്കാതിരുന്ന ലിജോയെ അതിക്രമത്തിനിരയായ പെൺകുട്ടി തിരിച്ചറിയാൻ ശ്രമിക്കുകയും പ്രതിയുടെ ശരീരഭാഷയും ഇയാൾ മുറുക്കാൻ ചവയ്ക്കുന്ന ആളാണെന്ന കാര്യവും പോലീസിനോട് വ്യക്തമാക്കുകയും ചെയ്തു.

വ്യാഴാഴ്ച രാവിലെ പുത്തൂരിലൂടെ പോകുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ലിജോയെ കൊല്ലം റൂറൽ ഡാൻസാഫ് സംഘം നിരീക്ഷിക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന സി.സി.ടി.വി ദൃശ്യങ്ങളും പെൺകുട്ടി നൽകിയ സൂചനകളും നീല സ്കൂട്ടറും ഒത്തുനോക്കി ഉറപ്പുവരുത്തിയ പോലീസ് തന്ത്രപരമായി ഇയാളെ കസ്റ്റഡിയിലെടുത്തു. നിലവിൽ ശൂരനാട് രണ്ടും കിഴക്കേ കല്ലടയിൽ ഒന്നും കേസുകളാണ് ലിജോയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

**English Summary:**

A 33-year-old man, Lijo of Puthoor, who used to harass schoolgirls while riding a blue scooter, was arrested by the Kollam Rural DANSAF team after a months-long investigation. Wearing a helmet and mask, Lijo targeted young girls on isolated roads across Sasthamcotta, Sooranad, and East Kallada. He confessed to attacking around 12 girls over the past four months. The break in the case came when a victim noticed his physical features and habit of chewing betel leaves. Police tracked him down based on CCTV footage and key identifiers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383213/blue-scooter-molester-arrested-sasthamcotta-kollam)