---
title: "ഇന്ന് കനത്ത മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ ജാഗ്രത നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം"
english_title: "Heavy Rain Warning In Kerala Yellow Alert In Three Districts Kallakkadal Alert Issued"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383211/heavy-rain-warning-kerala-yellow-alert-kallakkadal-warning"
published_at: "2026-09-18T07:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac9ed78997d_heavy-rain-warning-kerala-yellow-alert-kallakkadal-warning.jpg"
keywords: ["Kerala Rain", "Kerala Weather Update", "Yellow Alert Kerala", "Kallakkadal Warning"]
---

# ഇന്ന് കനത്ത മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ ജാഗ്രത നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.

ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഞ്ഞ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 

നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ചയും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

**കള്ളക്കടൽ ജാഗ്രത നിർദേശം:**

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

കൂടാതെ കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 മുതൽ നാളെ പകൽ 11.30 വരെ 1.2 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണം.

**മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം:**

ആൻഡമാൻ കടലിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെയും തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ 40 മുതൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഇന്നു മുതൽ സെപ്റ്റംബർ 21 വരെ ഈ പ്രദേശങ്ങളിൽ കടലിൽ പോകുന്നതിന് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

**English Summary:**

Heavy isolated rainfall accompanied by thunderstorms is expected across Kerala today. The IMD has issued a yellow alert for Alappuzha, Kottayam, and Idukki districts. Additionally, a Kallakkadal warning has been issued for the Thiruvananthapuram and Kollam coasts due to expected high waves. Fishermen are strictly advised not to venture into the Andaman Sea and the Southeast Bay of Bengal from today until September 21 due to rough weather conditions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383211/heavy-rain-warning-kerala-yellow-alert-kallakkadal-warning)