---
title: "മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പാർട്ടി പേരും ചിഹ്നവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു"
english_title: "Election Commission Freezes Trinamool Congress Party Name and Symbol"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383206/election-commission-freezes-trinamool-congress-party-name-and-symbol"
published_at: "2026-09-18T06:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac8fe0895fa_election-commission-freezes-trinamool-congress-party-name-and-symbol.jpg"
keywords: ["Trinamool Congress", "Mamata Banerjee", "Election Commission of India", "TMC Symbol Freeze"]
---

# മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പാർട്ടി പേരും ചിഹ്നവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു

> **Lead Summary:** **ന്യൂഡൽഹി: **തൃണമൂൽ കോൺഗ്രസ് പാർട്ടി പേരും തിരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടിയുടെ അവകാശത്തർക്കത്തിൽ ഇടപെട്ടാണ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്. ഇരുവിഭാഗവും പാർട്ടിക്ക് മേൽ അവകാശവാദം ഉന്നയിച്ചതിനാൽ വിഷയം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടിയാണ്.

## Article Content

**ന്യൂഡൽഹി: **തൃണമൂൽ കോൺഗ്രസ് പാർട്ടി പേരും തിരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടിയുടെ അവകാശത്തർക്കത്തിൽ ഇടപെട്ടാണ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്. ഇരുവിഭാഗവും പാർട്ടിക്ക് മേൽ അവകാശവാദം ഉന്നയിച്ചതിനാൽ വിഷയം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടിയാണ്.

ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും പാർട്ടി ചിഹ്നമായ 'പൂക്കളും പുല്ലും' ചിഹ്നവുമാണ് കമ്മീഷൻ മരവിപ്പിച്ചത്. തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നവും തിരഞ്ഞെടുക്കാമെന്ന് ഉത്തരവിൽ പറയുന്നു. നാളെ രാവിലെ 11 മണിക്ക് മുൻപായി പുതിയ പേരും ചിഹ്നവും തിരഞ്ഞെടുത്ത് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. രണ്ട് മണ്ഡലങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്കുള്ള നാമനിർദേശ പത്രികകളുടെ പരിശോധന നാളെ നടക്കാനിരിക്കെയാണ് കമ്മീഷന്റെ ഈ അടിയന്തര നടപടി.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് നിയമസഭാകക്ഷി രണ്ടായി പിളർന്നിരുന്നു. തുടർന്ന് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പാർട്ടി പേരും ചിഹ്നവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

**English Summary:**

The Election Commission of India has frozen the name and symbol of the Trinamool Congress (TMC) following an internal feud and ownership dispute. The interim order prohibits both factions from using the party name 'All India Trinamool Congress' and its 'flowers and grass' symbol. The EC directed Mamata Banerjee's faction and the rebel faction led by Ritabrata Banerjee to submit their choices for new party names and symbols before 11 AM tomorrow, right ahead of the nomination scrutiny for upcoming Assembly by-elections.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383206/election-commission-freezes-trinamool-congress-party-name-and-symbol)