---
title: "കോഴിക്കോട് പൂനൂരിൽ കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക്; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പൊക്കി പോലീസിലേൽപ്പിച്ചു"
english_title: "Stabbing Incident In Poonoor Kozhikode One Severely Injured Accused Handed Over To Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383196/stabbing-incident-poonoor-kozhikode-one-injured-accused-caught"
published_at: "2026-09-17T23:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506e823ac60_stabbed.jpg"
keywords: ["Stabbed Case", "Balussery Police", "Kozhikode Medical College"]
---

# കോഴിക്കോട് പൂനൂരിൽ കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക്; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പൊക്കി പോലീസിലേൽപ്പിച്ചു

> **Lead Summary:** **കോഴിക്കോട്: ** താമരശ്ശേരിക്കു സമീപം പൂനൂരിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി കോരങ്ങാട് ചെറ്റാരക്കൽ സ്വദേശി നാസറിനാണ് ആക്രമണത്തിൽ കുത്തേറ്റത്. പൂനൂരിൽ വെച്ച് നടന്ന ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

## Article Content

**കോഴിക്കോട്: ** താമരശ്ശേരിക്കു സമീപം പൂനൂരിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി കോരങ്ങാട് ചെറ്റാരക്കൽ സ്വദേശി നാസറിനാണ് ആക്രമണത്തിൽ കുത്തേറ്റത്. പൂനൂരിൽ വെച്ച് നടന്ന ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

സംഭവത്തിന് തൊട്ടുപിന്നാലെ ഗുരുതരമായി പരിക്കേറ്റ നാസറിനെ പ്രദേശവാസികൾ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില സംബന്ധിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.

അക്രമത്തിന് ശേഷം സംഭവസ്ഥലത്തുണ്ടായിരുന്ന ഉണ്ണികുളം കരിക്കാളിമ്മൽ സ്വദേശി മനാഫിനെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബാലുശ്ശേരി പോലീസിന് നാട്ടുകാർ ഇയാളെ കൈമാറി. മനാഫിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന് പിന്നിലെ വ്യക്തിവിരോധമാണോ അതോ മറ്റ് കാരണങ്ങളുണ്ടോ എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ബാലുശ്ശേരി പോലീസ് അന്വേഷിച്ചുവരികയാണ്.

**English Summary:**

A man was severely injured in a stabbing incident at Poonoor near Thamarassery in Kozhikode district. The victim has been identified as Nassar, a resident of Chettarakkal, Korangad, Thamarassery. Following the attack, he was rushed to Kozhikode Medical College Hospital. Local residents detained the accused, Manaf, a native of Karikkalimmal, Unnikulam, at the scene and handed him over to the Balussery Police. The police have initiated an investigation to ascertain the motive behind the attack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383196/stabbing-incident-poonoor-kozhikode-one-injured-accused-caught)