---
title: "മുങ്ങി നടക്കാമെന്ന് കരുതിയോ...? കോഴിക്കോട് പാളയത്തെ വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ "
english_title: "Kozhikode Kasaba Police Arrests Attempted Murder Absconding Accused Mahesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383191/kozhikode-kasaba-police-arrests-attempted-murder-absconding-accused"
published_at: "2026-09-17T22:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac1e8b155fd_kozhikode-kasaba-police-arrests-attempted-murder-absconding-accused.jpg"
keywords: ["Kozhikode Crime", "Kasaba Police Station", "Murder Attempt Case"]
---

# മുങ്ങി നടക്കാമെന്ന് കരുതിയോ...? കോഴിക്കോട് പാളയത്തെ വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ 

> **Lead Summary:** **കോഴിക്കോട്: വ**ധശ്രമ കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കസബ പോലീസ് പിടികൂടി. മുക്കം സ്വദേശിയും രാജീവ് നഗർ കോളനി നിവാസിയുമായ മഹേഷ് ആണ് പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനാഞ്ചിറ ഭാഗത്തുനിന്നാണ് പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.

## Article Content

**കോഴിക്കോട്: വ**ധശ്രമ കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കസബ പോലീസ് പിടികൂടി. മുക്കം സ്വദേശിയും രാജീവ് നഗർ കോളനി നിവാസിയുമായ മഹേഷ് ആണ് പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനാഞ്ചിറ ഭാഗത്തുനിന്നാണ് പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.

2023 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാളയം ജംങ്ഷനിൽ വച്ച് മദ്യലഹരിയിലായിരുന്ന പ്രതി യാതൊരു പ്രകോപനവുമില്ലാതെ കുണ്ടുങ്ങൽ സ്വദേശിയായ യുവാവിനോട് തട്ടിക്കയറുകയും, കയ്യിലുണ്ടായിരുന്ന കുപ്പിച്ചില്ല് കൊണ്ട് കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. തുടന്ന് യുവാവ് നൽകിയ പരാതിയിൽ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങിയ മഹേഷ് വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. പ്രതി മാനാഞ്ചിറ പ്രദേശത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇയാൾ കുടുങ്ങിയത്. കസബ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്. ഐ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

**English Summary:**

The Kasaba Police in Kozhikode arrested 26-year-old Mahesh, a native of Mukkam, who had been absconding after getting bail in an attempted murder case. The case pertains to a July 2023 incident where the intoxicated accused stabbed a Kundungal native in the neck with a broken glass bottle at Palayam Junction without provocation. Upon receiving confidential information about his presence near Mananchira, a police team led by SI Rajesh apprehended him. The accused was presented before the court and remanded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383191/kozhikode-kasaba-police-arrests-attempted-murder-absconding-accused)