---
title: "വീണ്ടും ജീവനെടുത്ത് കാട്ടാന; റോഡിലൂടെ നടന്ന് പോവുകയായിരുന്ന അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Migrant Worker Killed In Wild Elephant Attack In Santhanpara Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383190/migrant-worker-killed-wild-elephant-attack-santhanpara-idukki"
published_at: "2026-09-17T22:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac1d07f3ef1_migrant-worker-killed-wild-elephant-attack-santhanpara-idukki.jpg"
keywords: ["Wild Elephant Attack", "Santhanpara Elephant Attack", "Kerala Forest Department"]
---

# വീണ്ടും ജീവനെടുത്ത് കാട്ടാന; റോഡിലൂടെ നടന്ന് പോവുകയായിരുന്ന അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **ഇടുക്കി: **സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം പേത്തോട്ടിയിലാണ് ദാരുണമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് റോഡിലൂടെ നടന്നുപോകുകയായിരുന്ന മധ്യപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

## Article Content

**ഇടുക്കി: **സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം പേത്തോട്ടിയിലാണ് ദാരുണമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് റോഡിലൂടെ നടന്നുപോകുകയായിരുന്ന മധ്യപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ജോലിക്ക് ശേഷം മടങ്ങവേ അപ്രതീക്ഷിതമായി എത്തിയ കാട്ടാന ഇയാളെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാൾ മരണപ്പെട്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

മലയോര മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നതിനിടയിലാണ് വീണ്ടുമൊരു ജീവൻ കൂടി നഷ്ടമായിരിക്കുന്നത്. കൊല്ലപ്പെട്ട തൊഴിലാളിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. പോലീസും വനംവകുപ്പും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

**English Summary:**

A migrant worker from Madhya Pradesh was killed in a wild elephant attack at Pethotty near Santhanpara in Idukki. The victim was walking back to his residence after work when the elephant attacked him on the road. Witnesses reported that he died on the spot. Police and Forest Department officials have arrived at the scene and initiated necessary procedures.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383190/migrant-worker-killed-wild-elephant-attack-santhanpara-idukki)