---
title: "അതിരുവിട്ട കളി പണിയായി! മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Case Registered Against Pathanamthitta Resident For Defamatory Post Against CM"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383159/case-registered-against-pathanamthitta-resident-for-defamatory-post-against-cm"
published_at: "2026-09-17T19:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabed47a2b38_case-registered-against-pathanamthitta-resident-for-defamatory-post-against-cm.jpg"
keywords: ["Chief Minister Defamatory Post", "Kaipattoor Vinod Kumar", "Cyber Crime", "Police Case"]
---

# അതിരുവിട്ട കളി പണിയായി! മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **തിരുവനന്തപുരം: ** മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പത്തനംതിട്ട സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയായ കെ.ആർ. വിനോദ് കുമാറിനെതിരെയാണ് സൈബർ അപമാനത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

**തിരുവനന്തപുരം: ** മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പത്തനംതിട്ട സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയായ കെ.ആർ. വിനോദ് കുമാറിനെതിരെയാണ് സൈബർ അപമാനത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

രണ്ട് സ്ത്രീകളുടെ ചിത്രം ചേർത്തുവെച്ചാണ് വിനോദ് കുമാർ സോഷ്യൽ മീഡിയയിൽ അപമാനകരമായ രീതിയിൽ ചിത്രം പോസ്റ്റ് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് കൗൺസിലർ അൻസർ മുഹമ്മദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വിനോദ് കുമാറിനെതിരെ നടപടിയെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

**English Summary:**

The Kerala Police have registered a case against a Pathanamthitta resident, K.R. Vinod Kumar, for sharing a defamatory post targeting the Chief Minister on Facebook. The accused, hailing from Kaipattoor, posted an insulting image combining photos of two women. The action was taken following a formal complaint lodged by Congress councillor Ansar Muhammad.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383159/case-registered-against-pathanamthitta-resident-for-defamatory-post-against-cm)